കെ.സി വേണുഗോപാലിനെതിരായ ബലാത്സംഗ പരാതി; അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ സി വേണുഗോപാലിനെതിരായ ബലാൽസംഗ പരാതിയിലെ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സംഭവത്തിലെ ഇരയും സോളാര്‍ കേസിലെ പ്രതിയുമായ യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കെസി വേണുഗോപാലിനെതിരെ താൻ നൽകിയ പരാതിയിൽ തുടർനടപടികൾ ഉണ്ടായില്ലെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ നിയമനടപടി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് പ്രകാരം നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സംസ്ഥാന ടൂറിസം മന്ത്രിയായിരുന്ന എ പി അനില്‍കുമാറിന്റെ വസതിയില്‍ വെച്ച് 2012 മെയ് 24ന് കെ സി വേണുഗോപാല്‍ ബലാത്സഗം ചെയ്തെന്നാണ് ഇര ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്.

തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, 376, എന്നീ വകുപ്പുകള്‍ പ്രകാരവും കേരള പൊലിസ് ആക്ടിലെ 120ാം വകുപ്പു പ്രകാരവും കേസെടുത്തു.

ഈ കേസിന്റെ അന്വേഷണം നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയിൽ പറയുന്നു. ഹർജി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News