പീപ്പിള്‍ ടിവി ബിഗ് ബ്രേക്കിങ്; സ്വര്‍ണ വില്‍പ്പനയിലൂടെ സംസ്ഥാനത്ത്  ജ്വല്ലറികളില്‍  വൻ നികുതി വെട്ടിപ്പ്; പീപ്പിള്‍ ഒളിക്യാമറകളില്‍ കുടുങ്ങി പ്രമുഖ ജ്വല്ലറികള്‍ 

ജ്വല്ലറികളിലെ വൻ നികുതി വെട്ടിപ്പ് പീപ്പിള്‍ ഒളിക്യാമറകളില്‍. ബില്ലോ ജിഎസ്ടിയോ ഇല്ലാതെ ദിവസേന സംസ്ഥാനത്ത് നടക്കുന്നത് കോടികളുടെ കച്ചവടം.

വിൽക്കുന്ന സ്വർണ്ണത്തിനോ വാങ്ങുന്ന പഴയ സ്വർണ്ണത്തിനോ കണക്കില്ല. പീപ്പിള്‍ ടിവിയുടെ ഒളിക്യാമറയില്‍ കുടുങ്ങിയത്പ്രമുഖ ജ്വല്ലറികൾ. സ്വർണ്ണം വാങ്ങുമ്പോൾ നൽകുന്നത് ബില്ലിന് പകരം എസ്റ്റിമേറ്റ് ബില്ലുകള്‍.

കായംകുളം അറേബ്യൻ ജ്വല്ലറി ബില്ലിനു പകരം നൽകുന്നത് എസ്റ്റിമേറ്റ് ബിൽ. നികുതി ഇല്ലാതെ എത്ര സ്വർണ്ണം വേണമെങ്കിലും നൽകാമെന്ന് അറേബ്യൻ ജ്വല്ലറി മാനേജറുടെ വെളിപ്പെടുത്തല്‍.

പീപ്പിള്‍ ടിവി ഒളിക്യാമറയില്‍ കുടുങ്ങി കായംകുളം അറേബ്യൻ ജ്വല്ലറി 

പെരുമ്പാവൂർ നക്ഷത്ര ജ്വല്ലറിയിലെ നികുതി വെട്ടിപ്പ്. ദൃശ്യങ്ങൾ സഹിതം പുറത്തു വിടുന്നു. ഒരു നക്ളേസും ഒരു വളയും വാങ്ങിയപ്പോൾ നടന്നത് പതിനായിരത്തിന്റെ നികുതി വെട്ടിപ്പ്. നികുതിയില്ലാതെ യഥേഷ്ടം സ്വർണ്ണം നൽകാമെന്ന് മാനേജർ.

സ്വർണ്ണം വാങ്ങുമ്പോൾ നൽകുന്നത് ബില്ലിന് പകരം എസ്റ്റിമേറ്റ് ബില്ല്. എസ്റ്റിമേറ്റിൽ പണം കൈപ്പറ്റിയതായി രേഖപ്പെടുത്തി വെട്ടിലായി കടയുടമ.

പെരുമ്പാവൂർ നക്ഷത്ര ജ്വല്ലറിയിലെ നികുതി വെട്ടിപ്പ് ദൃശ്യങ്ങൾ സഹിതം പുറത്തു വിടുന്നു

വടക്കന്‍ കേരളത്തിലും സ്വർണ്ണ വ്യാപാര മേഖലയിൽ നടക്കുന്നത് കോടികളുടെ വെട്ടിപ്പ് . പല ജ്വല്ലറികളും സ്വർണ്ണം നൽകുന്നത് ജിഎസ്ടി ഇല്ലാതെ.

കാഞ്ഞങ്ങാട് മിനാർ ഗോൾഡിൽ ജിഎസ്ടി ഇല്ലാതെ സ്വർണം നൽകിയത് പീപ്പിൾ വാർത്താ സംഘം ഒളിക്യാമറയിൽ പകർത്തി .യഥാർത്ഥ ബില്ലിന് പകരം നൽകിയത് എസ്റ്റിമേറ്റ് ബിൽ ജ്വല്ലറി ഉടമ നിയമം ലംഘിച്ച് 2 ലക്ഷം രൂപയിൽ കൂടുതൽ പണമായി സ്വീകരിച്ചു.

കാഞ്ഞങ്ങാട് മിനാർ ഗോൾഡിലെ വെട്ടിപ്പ് പീപ്പിള്‍ ടിവി ഒളിക്യാമറയില്‍ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here