പണം നല്‍കിയാല്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തയ്യാറായി ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണ്‍, വിവേക് ഓബ്‌റോയ് അടക്കമുള്ളവര്‍ ; ശക്തി കപൂറിന് പണം ലഭിക്കേണ്ടത് കള്ളപ്പണമായി, കോബ്രാ പോസ്റ്റിന്റെ പുതിയ ഒളിക്യാമറ ഓപ്പറേഷന്‍

ബോളിവുഡിനെ കെണിയില്‍ കുടുക്കി കോബ്രാ പോസ്റ്റിന്റെ പുതിയ ഒളിക്യാമറ ഓപ്പറേഷന്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം നല്‍കിയാല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഏതു തരത്തിലുള്ള പ്രചരണത്തിനും തയ്യാറാണെന്ന് വെളിപ്പെടുത്തുകയാണ് ഇവര്‍.

ബോളിവുഡ് സൂപ്പര്‍താരം വിവേക് ഓബ്‌റോയ്, സണ്ണി ലിയോണ്‍,സ ജാക്കി ഷറോഫ്, സോനൂ സൂദ്, മഹിമ ചൗധരി, ശ്രേയസ് താല്‍പണ്ഡെ, പുനീത് ഇസ്സര്‍, ടിസ്‌ക ചോപ്ര, രോഹിത റോയ്, മിനിഷ ലംബ, ശക്തി കപൂര്‍, പൂനം പാണ്ഡേ, രാഖി സാവന്ത്, അമീഷ പട്ടേല്‍, സോനൂ സൂദ്, മിക സിങ് തുടങ്ങിയ 36 സിനിമാ പ്രവര്‍ത്തകരാണ് ഇതിന് വേണ്ടി തയ്യാറായിരിക്കുന്നത്.

ഓപ്പറേഷന്‍ കരോക്കെ എന്ന പേരില്‍ കോബ്രാ പോസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനാണ് ഇത്.

ബിജെപി, കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടികളുടെ പ്രതിനിധികളായി ആണ് ഇവര്‍ താരങ്ങളെ സമീപിച്ചത്.

പണം നല്‍കിയല്‍ ഇതിന് തയ്യാറാണെന്നും ഈ അജണ്ട പുറത്തു വരില്ലെന്നും അവര്‍ ഉറപ്പു തരുന്നു. പലര്‍ക്കും പണം മുഴുവനായി കയ്യില്‍ ലഭിക്കണം. നോട്ടു നിരോധനത്തെ സപ്പോര്‍ട്ട് ചെയ്ത് രംഗത്ത് വന്ന ശക്തി കപൂറിന് തുക കള്ളപ്പണമായി നല്‍കണമെന്നാണ് ആവശ്യം.

സണ്ണി ലിയോണിന്റെ ഭര്‍ത്താവിന് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണെങ്കില്‍ മോദിജിയെ സപ്പോര്‍ട്ട് ചെയ്യാം എന്നാണ് പറയുന്നത്.

കഴിഞ്ഞ തവണ തന്നെ ഇതു പോലെ വിളിച്ചിരുന്നുവെന്നും അത് രാജ്‌നാഥ് ജി ആയിരുന്നുവെന്നും രാഖി സാവന്ത് പറയുന്നു

ടിസ്‌ക ചോപ്ര തയ്യാറായത് ആംആദ്മിയെ പിന്തുണയ്ക്കാന്‍ ആണ്, എത്ര നാള്‍ ഇതു തുടരണമെന്നും അവര്‍ ചോദിക്കുന്നു

അതേസമയം വിദ്യാബാലന്‍, അര്‍ഷാദ് വാര്‍സി, റാസ മുഹമ്മദ്, സൗമ്യ എന്നിവര്‍ ഈ പ്രലോഭനങ്ങളില്‍ വീഴാന്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News