കോഴിക്കോട് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; മദ്രസയിൽ പോയി തിരിച്ചു വരികയായിരുന്ന 2 വിദ്യാർത്ഥിനികൾക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് വളയം കുയ്തേരിയിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 2 വിദ്യാർത്ഥിനികൾക്ക് പരിക്ക്. രവിലെ എട്ടരയോടെയാണ് സ്ഫോടനം നടന്നത്.

കുയ്തേരി സ്വദേശി ഒ പി മുജീബിന്റെ മക്കളായ ഫാത്തിമ, നാദിയ എന്നീ സഹോദരിമാർക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പരിക്ക് ഗുരുതരമല്ല.

മദ്രസയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് സംഭവം. റോഡരികിലെ മതിലിൽ സ്ഫോടനത്തിന്റെ പാടുകളുണ്ട്.

ബോംബ് സ്ക്വാഡ് നടത്തിയ പരിശോധയിൽ സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സംഭവത്തെ കുറിച്ച് വളയം പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News