സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച് സ്വര്‍ണ വ്യാപാരികള്‍ കോടികള്‍ കവരുന്നുവെന്ന യാഥാര്‍ത്ഥ്യം ജനങ്ങളിലേക്ക് എത്തിച്ച പീപ്പിള്‍ ടിവി ടീമിന് സോഷ്യല്‍ മീഡിയയുടെ കെെയ്യടി.
ഒരു വിഭാഗം സ്വര്‍ണവ്യാപാരികളാണ് ജനങ്ങളെയും സര്‍ക്കാറിനെയും പറ്റിച്ച്, നികുതിവെട്ടിച്ചത്. ഇക്കാര്യങ്ങള്‍,പീപ്പിള്‍ ടിവിയാണ്സ്ട്രിങ്ങ് ഓപ്പറേഷനിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത്.
സ്വര്‍ണ വ്യാപാര മേഖലകളില്‍ നടക്കുന്ന തട്ടിപ്പുകളുടെ, യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളിലേക്കും അധികാരികളുടെ ശ്രദ്ധയിലേക്കും എത്തിച്ച പീപ്പിള്‍ ടിവിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
ബില്ലോ ജിഎസ്ടിയോ ഇല്ലാതെ ദിവസേന സംസ്ഥാനത്ത് നടക്കുന്നത് കോടികളുടെ കച്ചവടമാണ്. വിൽക്കുന്ന സ്വർണ്ണത്തിനോ വാങ്ങുന്ന പഴയ സ്വർണ്ണത്തിനോ കണക്കുമില്ല.
പ്രമുഖ ജ്വല്ലറികളാണ് പീപ്പിള്‍ ടിവിയുടെ ഒളിക്യാമറയില്‍ കുടുങ്ങിയത്. സ്വർണ്ണം വാങ്ങുമ്പോൾ നൽകുന്നത് ബില്ലിന് പകരം എസ്റ്റിമേറ്റ് ബില്ലുകളാണ് വ്യാപാരികള്‍ നല്‍കുന്നത്. ബില്ലില്ലാതെ ലഭിക്കുന്ന സ്വര്‍ണത്തിലൂടെ കോടികളാണ് വ്യാപാരികള്‍ തട്ടിപ്പു നടത്തുന്നത്.
കായംകുളം അറേബ്യൻ ജ്വല്ലറി, പെരുമ്പാവൂർ നക്ഷത്ര ജ്വല്ലറി,കാഞ്ഞങ്ങാട് മിനാർ ഗോൾഡ് തുട
ങ്ങിയ ജ്വല്ലറികളിലെ തട്ടിപ്പാണ് പുറത്തായത്.
ജ്വല്ലറികളിലെ തട്ടിപ്പു പുറത്തു കൊണ്ടു വരുന്ന പീപ്പിള്‍ ടിവിയുടെ പരമ്പര, ഇനിയും തുടരും. ഇനി പിടി വീഴുന്നത് ആര്‍ക്കെല്ലാമെന്ന് കണ്ടറിയാം.

Get real time update about this post categories directly on your device, subscribe now.