ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു

എന്‍ഡിഎയില്‍ പൊതുധാരണയാകും മുമ്പെ ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു.

സംസ്ഥാനഘടകത്തോടെ ജില്ലാ ഘടകത്തോടോ ആലോചിക്കാതെ പിസി തോമസ് സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന്റെ അതൃപ്തി പരസ്യമാക്കി പ്രകടിപ്പിച്ച് ബിജെപി ജില്ലാഘടകം.
കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥി വേണമെന്ന അഭിപ്രായമാണ് ബിജെപിക്കുള്ളിലുള്ളത്. പക്ഷെ എന്‍ഡിഎയുടെ ഘടകകക്ഷിയായ പിസി തോമസ് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതാണ് ബിജെപി ജില്ലാ നേതൃത്വത്തെ അസ്വസ്ഥമാക്കിയത്.

പിസിതോമസിന്റെ തീരുമാനത്തോടുള്ള അതൃപ്തി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

കോട്ടയം മണ്ഡലത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥി പഞ്ഞമൊന്നുമില്ലെന്നും പക്ഷെ തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും എന്‍ ഹരി വ്യക്തമാക്കി

എന്‍ഡിഎയുടേയും ബിജെപിയുടെയും ഉന്നത നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന പിസി തോമസ് ബിജെപി സംസ്ഥാന ഘടകത്തെ കാര്യമായി ഗൗനിക്കാറില്ല.

മാത്രമല്ല പ്രാദേശിക തലത്തിലെ എതിപ്പുകള്‍ വന്നാല്‍ കാര്യമാക്കേണ്ടയെന്നും കേരളാ കോണ്‍ഗ്രസ് അണികള്‍ക്ക് പിസി തോമസ് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ഇതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പോലും കാര്യമായ റോളുകള്‍ ലഭിക്കുമോയെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here