കൊച്ചി നഗരത്തില്‍ വന്‍ തീപിടുത്തം; ജനങ്ങളെ ഒഴിപ്പിക്കുന്നു

എറണാകുളംം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള പാരഗണ്‍ ചെരുപ്പ് ഗോഡൗണില്‍ തീപിടുത്തം.

ഫയര്‍ഫോഴ്‌സ് തീയണക്കനാനുള്ള ശ്രമം തുടരുന്നു. സമീപ പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുകയാണ്.

അഞ്ചാം നിലയില്‍ ആണ് ആദ്യം തീപിടുത്തം ഉണ്ടായത്. പിന്നീട് അത് മറ്റു നിലകളിലേക്ക് പകരുകയായിരുന്നു.

സമീപ പ്രദേശത്തെ ഉയര്‍ന്ന കെട്ടിടത്തില്‍ കയറി തീയണയക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ള നിലകളിലേക്ക് തീ പടരുകയായിരുന്നു.

ഗോഡൗണിന് ഉള്ളില്‍ ആരുമില്ല എന്നാണ് അധികൃതര്‍ പറയുന്നത്. അഗ്നിബാധ നിയന്ത്രിക്കുക എന്നതും സമീപ ഭാഗത്തെ കെട്ടിടങ്ങളിലേക്ക് പടരാതെ ഇരിക്കാനാണ് ഫയര്‍ഫോഴ്‌സ് ശ്രമിക്കുന്നത്.

തീപിടുത്തതിന് പിന്നിലെ കാരണം വ്യക്തമല്ല. തൊട്ടടുത്തുള്ള വലിയ കെട്ടിടത്തിന് മുകളില്‍ കയറി നിന്നാണ് ഫയര്‍ഫോഴ്‌സ് തീയണിക്കാന്‍ ശ്രമിക്കുന്നത്.

തീ പിടിച്ച കെട്ടിടത്തിന് അകത്തേക്ക് കയറാന്‍ യാതൊരു നിവര്‍ത്തിയും ഇല്ല. കൂടുതല്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ സംഭവസ്ഥലത്തേക്ക് എത്തുകയാണ്.

തീ പിടിച്ചിരിക്കുന്നത് റബ്ബര്‍ ഉത്പന്നങ്ങള്‍ക്കാണ് , അതുകൊണ്ട് തന്നെ തീ അണക്കുക എന്നത് ശ്രമകരമാണ്. തീയണച്ച് കഴിഞ്ഞാല്‍ മാത്രമെ എത്രത്തോളം കെട്ടിടം അവശേഷിക്കും എന്ന് പറയാന്‍ കഴിയുക.

റബ്ബര്‍ കത്തി പുറത്തു വരുന്ന പുക അന്തരീക്ഷ മലിനീകരണം എന്നിവയ്ക്ക് കാരണമാകുന്നു, ഇതും ഫയര്‍ഫോഴ്‌സ് അംഗങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്.

6 യൂണിറ്റില്‍ കൂടുതല്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പുറത്ത് നിന്ന് തീയണയ്ക്കാന്‍ ആണ് ശ്രമം നടക്കുന്നത്. ആളപായം ഇല്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. കെട്ടിടം കത്തി നശിക്കാന്‍ ആണ് കൂടുതലും സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News