കരിപ്പൂര്‍ വിമാനത്താവളത്തില്‍ 24.16 ലക്ഷം രൂപ വിലവരുന്ന 719 ഗ്രാം സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 24.16 ലക്ഷം രൂപ വിലവരുന്ന 719 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം മൊറയൂര്‍ സ്വദേശി പുല്ലന്‍ മുഹമ്മദ് റാഫിയില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്കുശേഷം ആഗമന ഹാളിലെ കവാടത്തിലൂടെ പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ പ്രിവന്റിവ് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്.

അസിസ്റ്റന്റ് കമ്മിഷണര്‍ ഇ പി ജോയ് തോമസിന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ടുമാരായ എം പ്രവീണ്‍, സുനീഷ് ബാബു, സി പ്രദീപ് കുമാര്‍ സി ധനലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News