ഡോ ബി.ആര്‍ അംബേദ്ക്കര്‍ സ്മാരക ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ബാലുശ്ശേരിയിലെ കിനാലൂരില്‍ നിര്‍മിച്ച ഡോ ബി.ആര്‍ അംബേദ്ക്കര്‍ സ്മാരക ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ 1000 ദിനത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആകേണ്ടതുണ്ട്. അതിനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്.

പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളെ ജോലി ചെയ്യാന്‍ പ്രാപ്തരാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ പരിശീലനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനായി, മന്ത്രി എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 4.2 കോടി രൂപയും വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 1.5 കോടിയും വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ ഒന്നാംഘട്ടം പണി പൂര്‍ത്തീകരിച്ചത്. തുടര്‍ പ്രവൃത്തികള്‍ക്കായി കിഫ്ബിയില്‍ നിന്നും 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News