‍വ‍ഴിനീളെ ആവേശം വിതറി കേരള സംരക്ഷണ യാത്ര; കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പത്തനംതിട്ടയിലേക്ക്

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ തെക്കൻ ജാഥ കൊല്ലം ജില്ലയിൽ പര്യഡനം പൂർത്തിയാക്കി പത്തനംതിട്ടയിൽ പ്രവേശിച്ചു.

എൻ എസ് എസ്സുമായി ചർച്ചക്ക്ക് മുൻകൈ എടുക്കാൻ പാർട്ടിക്ക് മടിയില്ല. ചർച്ചചെയ്യേണ്ട അവസരം വരുമ്പോൾ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

അഞ്ചലിലും പത്തനാപുരത്തും സാംസ്കാരിക ഘോഷയാത്രയോടെയാണ് തെക്കൻ മേഖലാ ജാഥയെ നാട്ടുകാർ വരവേറ്റത്.

അക്രമത്തിലൂടെ ഒരു പാർട്ടിയും വളർന്നിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. അക്രമം പാർട്ടിയുടെ നയമല്ല.പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുള്ള നിയമം സ്വകാര്യമുതൽ നശിപ്പിക്കുന്നതിനും സർക്കാർ ബാധകമാക്കാൻ പോകുന്നു അതു കൊണ്ട് അക്രമത്തിനു പോകുന്നവർ നഷ്ടപരാഹാരതുക കൂടി കയ്യിൽ കരുതണമെന്നും കോടിയേരി മുന്നറിയിപ്പു നൽകി.

കെ.എസ്.ആർ.ടിസി പിഎസ്സി നിയമനം കഴിഞ്ഞുള്ള ഒഴിവുകളിൽ എം പാനൽ കാരെ നിയമിച്ച് മാനുഷിക പരിഗണന നൽകാൻ സർക്കാർ തയാറാകണെമെന്നും കോടിയേരി ആവശ്യപ്പെട്ടു.Nss മായി ചർച്ചക്ക് മുൻ കൈ എടുക്കുന്നതിൽ ദുരഭിമാനമില്ല .ആവശ്യം വരുമ്പോൾ ചർച്ച നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News