കേരളത്തിന്‍റെ മാലാഖ ലിനിയുടെ മക്കള്‍ ഉദ്ഘാടന ദീപം കൈമാറി; സര്‍ക്കാറിന്‍റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട്‌: സംസ്ഥാന സർക്കാറിന്റെ ആയിരം ദിനാഘോഷങ്ങൾക്ക്‌ തുടക്കമായി. കോഴിക്കോട്‌ നടന്ന പരിപാടിയിൽ ആയിരം ദിനാഘോഷവും സേയ്‌ഫ്‌ കേരളാ പദ്ധതിയുടെയുടെ സംസ്ഥാനതല ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

നിപാ വൈറസിനോട്‌ പോരാടി ജീവൻവെടിഞ്ഞ സിസ്റ്റർ ലിനിയുടെ മക്കളായ ഋതുലും സിദ്ധാർഥും ചേർന്നാണ്‌ ഉദ്ഘാടന ദീപം മുഖ്യമന്ത്രിക്ക്‌ കൈമാറിയത്‌.

ആയിരം ദിവസത്തെ പ്രവർത്തനത്തെക്കുറിച്ച്‌ ജനങ്ങളാണ്‌ വിലയിരുത്തേണ്ടതെന്ന്‌ പരിപാടി ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.

ആയിരം ദിവസംകൊണ്ട്‌ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ ഇന്ത്യ രാജ്യം കണക്കാക്കിയിരിക്കുന്നു.

ആയിരം ദിവസം മുമ്പ്‌ കേട്ട അഴിമതിക്കഥകൾ ഇപ്പോൾ സർക്കാരിനെ എതിർക്കുന്നവർക്ക്‌ പോലും പറയാനില്ല. എന്നാൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും അഴിമതി പൂർണമായി ഇല്ലാതായി എന്ന്‌ പറയാനാവില്ല.

ജനങ്ങൾ നിരന്തരം ഇടപഴകുന്ന ചില മേഖലകളുണ്ട്‌ അവിടങ്ങളിൽ അവർ തൃപ്‌തരാവണം. സർക്കാർ ഉദ്യോഗസ്ഥർ നാടിനോട്‌ പ്രതിബദ്ധതയുള്ളവരാണ്‌.

എന്നാൽ ഒരു ചെറിയ വിഭാഗം പണ്ടത്തെ ശീലങ്ങൾ ഉപേശിക്കാതെ നിൽക്കുന്നുണ്ട്‌. അത്‌ പൂർണമായും ഒഴിവാക്കാനാകണം.

അഴിമതിയോട്‌ വിട്ടുവീഴച ചെയ്യാത്ത സർക്കാരാണ്‌ സംസ്ഥാനത്ത്‌ അധികാരത്തിലുള്ളത്‌. ആ ബോധ്യം എല്ലാവർക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയിരം ദിവസം മുമ്പ്‌ നമ്മുടെ നാട്ടിൽ പൊതുവായിട്ടുണ്ടായിരുന്ന ബോധം ഇവിടെ ഒന്നും നടക്കില്ല എന്നായിരുന്നു. നിരാശയിലായിരുന്നു ജനങ്ങൾ.

എന്നാൽ ആ നിരാശയുടെ ഘട്ടം കഴിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇവിടെ ചിലതൊക്കെ നടന്നേക്കാം എന്ന പ്രതീക്ഷ വന്നു.

ആയിരം ദിവസം കഴിഞ്ഞപ്പോൾ നമ്മുടെ നാട്ടിൽ ചിലതൊക്കെ നടക്കും എന്ന്‌ ഏത്‌ രാഷ്‌ട്രീയ കാഴ്‌ചപ്പാടുള്ളവർക്കം ബോധ്യം വന്നതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News