എഞ്ചിനീയറിംഗ് കോളേജിലെ മോട്ടോര്‍ എക്‌സ്‌പോയ്ക്കിടെ അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്

എഞ്ചിനീയറിംഗ് കോളേജിലെ മോട്ടോര്‍ എക്‌സ്‌പോയ്ക്കിടെ ആഡംബരക്കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്. കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജിലാണ് അപകടം.കാര്‍ പൊലീസ് പിടിച്ചെടുത്തു

കൊല്ലം ബിഷപ്പ് ജറോം ഇഞ്ചിനിയറിംങ് കോളേജില്‍ മോട്ടോര്‍എക്‌സ്‌പോയിലെ അഭ്യാസ പ്രകടനം. ഒട്ടും സുരക്ഷിതമല്ലാത്ത അഭ്യാസ പ്രകടനത്തിന് തൊട്ടടുത്ത് വിദ്യാര്‍ത്ഥികള്‍. ആഡംബരക്കാര്‍ ഓടി നിയന്ത്രണം വിട്ട് വശത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ഇടിച്ച് തെറിപ്പിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.

പള്ളിത്തോട്ടം സ്വദേശി റോഷന്റെ തുടയെല്ല് പൊട്ടി..അടിയന്തര ശസ്ത്രക്രിയ നടത്തി മറ്റൊരു വിദ്യാര്‍ത്ഥി വൈശാഖ് ചന്ദ്രനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍പ്രവേശിപ്പിച്ചിട്ടുണ്ട്.

ആഡംബരക്കാര്‍ പൊലീസ് പിടിച്ചെടുത്തു.കാര്‍ കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലീസിനെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ ആദ്യം പ്രവേശിപ്പിച്ചില്ല കൂടുതല്‍ പൊലീസെത്തിയാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്.

കാര്‍ ഓടിച്ച ഉണ്ണിക്കൃഷ്ണന്‍ ഒളിവിലാണ്. മോട്ടോര്‍ എക്‌സ്‌പോയ്‌ക്കെതിര പൊലീസ് താക്കീത് നല്‍കിയിരുന്നു.അമിത ശബ്ദമുള്ള പത്ത് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പക്ഷെ പൊലീസിന്റെ താക്കീത് അവഗണിച്ചാണ് മോട്ടോര്‍ എക്‌സ്‌പോയില്‍ പ്രകടനം നടന്നത്..അപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ എക്‌സ്‌പോ നിര്‍ത്തി വച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News