ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഫയല്‍ അദാലത്തിന് നാളെ എംജി സര്‍വകലാശാല ക്യാംപസില്‍ തുടക്കം

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഫയല്‍ അദാലത്തിന് നാളെ എംജി സര്‍വകലാശാല ക്യാംപസില്‍ തുടക്കം. സംസ്ഥാനത്തെ ആറ് സര്‍വകലാശാലകളില്‍ തീരുമാനമാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനാണ് അതത് ക്യാമ്പസുകളില്‍ അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ ,പ്രിന്‍സിപ്പല്‍മാര്‍ , മാനേജര്‍മാര്‍ എന്നിവരുടെ അപേക്ഷകളും പരാതികളുമാണ് അദാലത്തില്‍ പരിഗണിക്കുക.

എംജി സര്‍വകലാശാല അദാലത്തിലേക്ക് ഇതുവരെ 230 അപേക്ഷകളാണ് ലഭിച്ചത്. 172 വിദ്യാര്‍ത്ഥികളും 38 അധ്യാപകരും 17 പ്രിന്‍സിപ്പല്‍മാരും മൂന്നു മാനേജര്‍മാരും ആണ് അപേക്ഷ നല്‍കിയിട്ടുള്ളത്.

ഈ അപേക്ഷകള്‍ വിവിധ സെക്ഷനുകളിലേക്ക് നല്‍കുകയും നടപടികള്‍ അന്തിമ ഘട്ടത്തിലുമാണ്. എംജി സര്‍വകാല അസംബ്ലി ഹാളില്‍ നാളെ രാവിലെ 9ന് മന്ത്രി കെ ടി ഉദ്ഘാടനം ചെയ്യുമെന്ന് എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ സാബു തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അദാലത്ത് ദിവസം ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടര്‍ തുറക്കും . പുതുതായി ലഭിക്കുന്ന അപേക്ഷയുടെ സ്വഭാവമനുസരിച്ച് അവ തീര്‍പ്പാക്കും.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഈ മാസം 25നും കേരള സര്‍വകലാശാലയില്‍ 26നും എപിജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ 27 നു കാലിക്കറ്റ് സര്‍വകലാശാലയില്‍ മാര്‍ച്ച് രണ്ടിനും കണ്ണൂര്‍ സര്‍വകലാശാലയില്‍ മാര്‍ച്ച് എട്ടിനും ഉന്നത വിദ്യാഭ്യാസ മന്ത്രി അദാലത്ത് നടത്തും. എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗങ്ങളയ പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. ആര്‍ പ്രഗാഷ്, ഡോ എ ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here