
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ആര്‍ ഏജന്‍സികളുടെ സഹായം തേടി കോണ്‍ഗ്രസ്. ആഗോള പരസ്യ കമ്പനികളുടെ സഹായത്തോടെയാണ് പ്രചാരണ മുദ്രാവാക്യം കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. രാജ്യത്തെ പ്രമുഖ PR ഏജന്‍സികള്‍ പലതും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ എന്താവണമെന്നത് സംബന്ധിച്ച പദ്ധതി ദേശീയ നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ചു.
സോഷ്യല്‍ മീഡിയയിലും പുറത്തും പിആര്‍ ഏജന്‍സികള്‍ വഴി നടത്തിയ പ്രചരണങ്ങള്‍ 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് ഏറെ സഹായകരമായിരുന്നു. കോണ്‍ഗ്രസാകട്ടെ സോഷ്യല്‍ മീഡിയയിലും മറ്റ് ഇടങ്ങളിലെ പ്രചരണങ്ങളിലും വളരെ പിന്നിലുമായി.
ഈ രീതിക്ക് ഇത്തവണ മാറ്റം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ആര്‍ ഏജന്‍സികളുടെ സഹായം കോണ്‍ഗ്രസ് തേടിയിരിക്കുന്നത്. ആഗോള പരസ്യ കമ്പനികളുടെ സഹായത്തോടെ പ്രചരണ മുദ്രാവാക്യം തയ്യാറാക്കാനാണ് ശ്രമം.
ഇതിനായി പല പരസ്യ കമ്പനികളുമായി ചര്‍ച്ച നടത്തി. ഷിക്കാഗോ ആസ്ഥാനമായ ലിയോ ബര്‍നെറ്റ്, നിക്‌സുന്‍ ആഡ്, തുടങ്ങി ഏഴു പ്രമുഖ പരസ്യ കമ്പനികളാണ് കോണ്‍ഗ്രസിനായി മുദ്രാവാക്യം തയ്യാര്‍ ആക്കുന്നത്.
ബഹുത്ത് ഹുയി ജുമ് ലോം കി മാര്‍, ആവോ ബദ്ലേ മോദി സര്‍ക്കാര്‍, ബന്ദേ മേ ഹേ ധം, സാഥ് ചലേംഗേ ഹം തുടങ്ങിയ പ്രചരണ വാക്യങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ പ്രചരണത്തിന് വൈദഗ്ധ്യമുള്ള മറ്റ് സ്വകാര്യ ഏജന്‍സികളുടെ സഹായവും കോണ്‍ഗ്രസ് തേടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here