ഗോഡൗണിന് തീപിടിച്ചു; 69 പേര്‍ വെന്തുമരിച്ചു

ബംഗ്ലാദശിന്റെ തലസ്ഥാനമായ ധാക്കയില്‍ ഗോഡൗണ്‍ ഉള്‍പ്പടെയുള്ള അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് 69 ഓളം പേര്‍ മരിച്ചു. മരണനിരക്ക് ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ആണ് അഗ്നിക്ക് ഇരയായത്. പുറത്തേക്കുള്ള വഴി ഇടുങ്ങിയതും തീ പടര്‍ന്നു കിടക്കുന്നതിനാലും ആളുകള്‍ കൂടതല്‍ പേരും കുടുങ്ങി കിടക്കുകയാണെന്നാണ് നിഗമനം. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ധാക്കയുടെ പഴയ ഭാഗമായ ചൗക്ക്ബസാറിലെ ഒരു ഗ്യാസ് സിലിണ്ടലറില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് അധികൃതര്‍ പറയുന്നു. രാസവസ്തു വെയര്‍ഹൗസായി ഉപയോഗിച്ചിരുന്ന മറ്റ് കെട്ടിടങ്ങളിലേക്കും ഇത് അതിവേഗം പടരുകയായിരുന്നു.

തീ പടര്‍ന്ന സമയത്ത് വഴികളില്‍ വലിയ ഗതാഗത കുരുക്ക് ഉണ്ടായെന്നും ഇത് മരണത്തിന്റെ അളവ് വര്‍ധിപ്പിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News