അനുഷ്‌കയ്ക്കൊപ്പമുള്ള സിനിമ വേണ്ടെന്നു വെച്ച് പ്രഭാസ്; വീണ്ടും ഒന്നിക്കാന്‍ കിട്ടിയ അവസരം കളഞ്ഞതില്‍ മറ്റെന്തോ കാരണമുണ്ടന്ന് പാപ്പരാസികള്‍; നിരാശയോടെ ആരാധകരും

ഹൈദരാബാദ്: അനുഷ്‌കയ്ക്കൊപ്പമുള്ള സിനിമ വേണ്ടെന്നു വെച്ച് നടന്‍ പ്രഭാസ്. അനുഷ്‌ക, മാധവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സൈലന്‍സ് എന്ന ചിത്രമാണ് പ്രഭാസ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.

സിനിമയില്‍ ഒരു അതിഥി വേഷമായിരുന്നു പ്രഭാസിന്റേത്. എന്നാല്‍ സാഹോ എന്ന തന്റെ ചിത്രവുമായി തിരക്കിലായതിനാല്‍ ഈ ചിത്രത്തില്‍ ്ഭിന.ിക്കാന്‍ ഡേറ്റ് കണ്ടെത്താന്‍ പ്രഭാസിനായില്ല.

ഇക്കാരണത്താലാണ് പ്രഭാസ് ചിത്രം വേണ്ടെന്ന് വെച്ചത്. പ്രഭാസിനു പകരം റാണ ദഗുബതിയാവും ചിത്രത്തിലെത്തുക. എന്നാല്‍ പ്രഭാസ് ചിത്രത്തില്‍ നിന്നും പിന്മാരിയതോടെ പാപ്പരാസികള്‍ രംഗത്തെത്തി.

ബാഹുബലി സിനിമ സമ്മാനിച്ച ഹിറ്റ് ജോഡികളാണ് പ്രഭാസും അനുഷ്‌കയും. ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

പ്‌റഭാസ് ചിത്രത്തില്‍ നിന്നും പിന്മാറിയത് മറ്റെന്തൊക്കെയോ കാരണങ്ങള്‍ കൊണ്ടാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതേസമയം ഇരുവരും ഒന്നിക്കാത്തതിന്റെ വിഷമത്തിലാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News