എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും നേരെ കോണ്‍ഗ്രസുകാര്‍ നടത്തിയ അസഭ്യ പ്രകടനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍

ഇന്നലെ കോണ്‍ഗ്രസുകാര്‍ കേരള സാഹിത്യ അക്കാദമി ആസ്ഥാനത്ത് കടന്നു ചെന്ന് കേരളത്തിലെ മുഴുവന്‍ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും നേരെ നടത്തിയ അസഭ്യ പ്രകടനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍.

കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തിനു നേരെ നടന്ന കയ്യേറ്റമായി ഈ ആക്രമണത്തെ കാണണം. കാസര്‍ക്കോട്ടു നടന്ന ദാരുണമായ ഇരട്ട കൊലപാതകത്തിന്റെ പേരിലാണത്രെ ഈ ആഭാസ പ്രകടനം നടത്തിയത്. ഈ കൊലപാതകത്തില്‍ എഴുത്തുകാരും കലാകാരന്മാരുമടക്കമുള്ള മുഴുവന്‍ കേരള ജനതയും നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തിക്കഴിഞ്ഞു.

ഉചിതമായ അന്വേഷണം നടത്തി പ്രതികളില്‍ ഭൂരിഭാഗവും പിടിയില്‍ ആയിക്കഴിഞ്ഞു. ഈ സമയത്ത് അന്തരിക്ഷം കലുഷിതമായി നില്‍ക്കണമെന്നും കൊലപാതക പരമ്പര സൃഷ്ടിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് അക്കാദമി അക്രമണത്തിനു പിന്നിലുള്ളത്, അദ്ദേഹം വ്യകത്മാക്കി.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മിലുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും നമ്മുടെ സാംസ്‌കാരിക യശസ്സിനെ കളങ്കപ്പെടുത്തിയിടിടുണ്ടെന്നും ഇക്കാര്യത്തിന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏറിയും കുറഞ്ഞും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറയുന്നു.

അതില്‍ കൂടുതല്‍ പങ്കു വഹിച്ചിട്ടുള്ള ഒരു രാഷ്ടീയ പാര്‍ടിയുടെ പ്രവര്‍ത്തകരാണ് അക്കാദമിയില്‍ കയറി അക്രമണം നടത്തിയത്. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരപരാധികളായ ആയിരക്കണക്കിനു സിക്കു വംശജരുടെ തലയോടുകള്‍ ഹൈക്കമാണ്ടിന്റെ അലമാരയില്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയാണതെന്നും ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ സ്വന്തം പ്രവര്‍ത്തകരെ അമ്മയുടെ മുന്നിലിട്ടു വെട്ടിക്കൊല്ലുന്ന പാര്‍ടിയാണ് അവരുടേതെന്നും അദ്ദേഹം പ്ത്രക്കുറിപ്പില്‍ പറയുന്നു.

കാസര്‍ഗോഡ് കൊലപാതകത്തെ തുടര്‍ന്നുണ്ടായ ആശ്വാസകരമായ വസ്തുത ചരിത്രത്തില്‍ ആദ്യമായി പ്രതികളായ തങ്ങളുടെ പ്രവര്‍ത്തകരെ ഒരു രാഷ്ട്രീയ പാര്‍ടി യാതൊരു ചാഞ്ചല്യവുമില്ലാതെ തള്ളിക്കളഞ്ഞു എന്നതാണ്. എന്തിന്റെ പേരിലായാലും കൊലയും അക്രമണവും നടത്തുന്നവര്‍ തങ്ങളുടെ മിത്രങ്ങളല്ല ശത്രുക്കളാണെന്നും അവരെ സംരക്ഷിക്കുകയില്ല എന്നും ആ പാര്‍ടി വ്യക്തമാക്കിക്കഴിഞ്ഞു.

ഇത്തരമൊരു സമീപനത്തിലേക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വരുന്ന പക്ഷം സമാധാനപൂര്‍ണ്ണമായ ഒരു കേരളം നമുക്ക് നിര്‍മ്മിക്കാനാവും. ആയുധവും കൈക്കരുത്തും ഉപേക്ഷിച്ച് ആശയത്തെ ആശയം കൊണ്ട് നേരിടുന്ന സംവാദാത്മകത സര്‍ഗ്ഗാത്മകതയുടെ ഭൂമികയായി മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

അവിടെ മാത്രമേ പുരോഗമനവും സാഹിത്യവും വിളയൂ. പക്ഷേ ആശയമോ, ഭാഷയോ, പുസ്തകമോ, സംഗീതമോ, വായനയോ ഇല്ലാത്തവരും സാംസ്‌കാരിക പ്രവര്‍ത്തകരേയും വായനശാലകളേയും അക്കാദമികളേയും നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്നവരുമായ കോണ്‍ഗ്രസ്, ആര്‍.എസ്.എസ്. സംഘങ്ങള്‍ അതിനു തയ്യാറാവുമോ എന്നതാണ് ആശങ്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News