കാശ്മീരിലേയ്ക്കുള്ള അര്‍ദ്ധസൈനീക വിഭാഗങ്ങളുടെ യാത്ര വിമാനത്തിലാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.
റോഡ് മാര്‍ഗമുള്ള സേനയുടെ നീക്കം പുല്‍വാമയില്‍ അപകടമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം.
അവധിയ്ക്കായി കാശ്മീരില്‍ നിന്നും പോകുന്ന സൈനീകര്‍ക്കും, അവധി കഴിഞ്ഞ് മടങ്ങുന്ന സൈനീകര്‍ക്കും ഉത്തരവ് ബാധകമാകും.
ദില്ലി-ശ്രീനഗറിലേക്കും ശ്രീനഗര്‍-ജമ്മുവിലേക്കും തിരിച്ചുമുള്ള യാത്രകളാണ് വ്യോമമാര്‍ഗത്തിലാക്കിയത്. എല്ലാ റാങ്കിലുള്ളവര്‍ക്കും വിമാനയാത്രയ്ക്കുള്ള അനുമതിയുണ്ടാകും.
ബി.എസ്.എപ്, സിആര്‍പിഎഫ്,സി.ഐഎസ്.എഫ്,ഐ.ടി.ബി.പി, എസ്.എസ്.ബി, എന്‍.എസ്.ജി എന്നീ അര്‍ദ്ധസൈനീക വിഭാഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
ഏഴ് ലക്ഷത്തി എണ്‍പതിനായിരത്തോളം വരുന്ന അര്‍ദ്ധ സൈനീകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
അവധിയ്ക്കായി പോകുന്ന സൈനീകര്‍ക്കും അവധി കഴിഞ്ഞ് തിരികെ ശ്രീനഗറിലേയ്ക്ക് പോകുന്ന സൈനീകര്‍ക്കും വിമാനയാത്ര ബാധകമാക്കിയിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി.

Get real time update about this post categories directly on your device, subscribe now.