സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി മാർച്ച് 7ലേക്ക് മാറ്റി.

ജസ്റ്റിസ് അരുൺ ഭരദ്വാജിന്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈ മാസം നാലാം തീയതിയായിരുന്നു ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്.

തരൂർ നൽകിയ ഹർജിയും മാർച്ച് 7 ന് പരിഗണിച്ചേക്കും. കുറ്റപത്രം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് തരൂർ ഹർജി നൽകിയിരുന്നു.

ഇന്ന് കേസിൽ വാദം കേള്‍ക്കാന്‍ ദില്ലി പട്യാല ഹൗസ് സെഷന്‍സ് കോടതിയിൽ ശശി തരൂരും ഹാജരായിരുന്നു.