വന്‍ ആരാധകവൃന്ദവുമായി ലുട്ടാപ്പി മുന്നേറുമ്പോള്‍ എന്നാണ് ലുട്ടാപ്പി ആദ്യം അവതരിച്ചത് എന്നറിയാമോ? ലുട്ടാപ്പിയെ ബാലരമ ആദ്യമായി അവതരിപ്പിച്ച കഥ ലുട്ടിപ്പിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1985 ലെ ലക്കത്തിലാണ് ലുട്ടാപ്പി ആദ്യമായി രംഗപ്രവേശം ചെയ്തത് എന്നും പോസ്റ്റില്‍ പറയുന്നു. മായാവിയെ ഒതുക്കാന്‍ ലുട്ടാപ്പിയെ തപ്പി കുട്ടൂസന്റെ അടുത്ത് ചെല്ലുകയാണ് ഡാകിനി. കുട്ടൂസനാണ് തുടര്‍ന്ന് പ്രത്യക്ഷപ്പെടുത്തുന്നത്.