സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖല ജാഥ പത്തനംതിട്ട ജില്ലയിൽ പര്യടനം തുടരുന്നു

സമകാലിക വിഷയങ്ങൾ ഉയർത്തിക്കാട്ടി ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖല ജാഥ പത്തനംതിട്ട ജില്ലയിൽ പ്രയാണമാരംഭിച്ചു.

ബുധനാഴ്ച വൈകുന്നേരം ജില്ല അതിർത്തിയായ പത്തനാപുരം കല്ലുംകടവിൽ നിന്നും നുറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ജില്ലയിലെ ആദ്യ സ്വീകരണ സ്ഥലമായ അടുരിൽ ജാഥ എത്തിച്ചേർന്നത്.

ആയിരക്കണക്കിന് ആളുകളാണ് തെക്കൻ മേഖല ജാഥയെ സ്വികരിക്കാനായി ഇവിടെ എത്തിച്ചേർന്നത്. സ്ത്രി പക്ഷ നിലപാട് ഉയർത്തി പിടിക്കുന ഇടതുപക്ഷ സർക്കാരിന് എല്ലാ മണ്ഡലങ്ങളിലും വോട്ട് വർദ്ധിക്കുമെന്നും ശബരിമലയിൽ പോകുന്നവരെല്ലാം ഇടതുപക്ഷത്തിന് എതിരാണെന്ന് കണക്കു കൂട്ടി സർവ്വേ റിപ്പോർട്ടുകൾ തയ്യാറാക്കുന്നവർ യഥാർഥ വസ്തുതകൾ തിരിച്ചറിയാത്ത വരാണെന്നും കൊടിയേരി വ്യക്തമാക്കി.

തുടർന്ന് ജില്ലാ ആസ്ഥാനമായ പത്തനംതിട്ട ടൗണിലും ജാഥയ്ക്ക് സ്വീകരണം നൽകി. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ പ്രകാശ് ബാബു, പി സതീദേവി, ആൻ്റണി രാജു, ഡീക്കൻ തോമസ് കയ്യ ത്ര, പി കെ രാജൻ മാസ്റ്റർ തുടങ്ങിയവരും ജാഥയെ അനുഗമിക്കുന്നുണ്ട്.

വ്യാഴാഴ്ച കോന്നി, റാന്നി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരത്തോടെ തെക്കൻ മേഖലാ ജാഥ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News