സിനിമക്ക് വേണ്ടി രാത്രി ബിവറേജസ് സെറ്റ് ഇട്ടു; രാവിലെ ലൊക്കേഷനില്‍ എത്തിയ അണിയറപ്രവര്‍ത്തകര്‍ ഞെട്ടി

രാവിലെ ജംഗ്ഷനിലെത്തിയ മദ്യപാനികള്‍ ഒന്ന് ഞെട്ടി. ഒറ്റ രാത്രി കൊണ്ട് ഒരു ബിവറേജ് ഔട്ട്‌ലെറ്റ്. വിവരമറിഞ്ഞ് രാവിലെ തന്നെ എല്ലാവരും ഓടിയെത്തിയത് ആണ്.

ഇതിപ്പോ ലാഭമായല്ലോ എന്നു കരുതി വാങ്ങാന്‍ ക്യൂ നില്‍പ്പ് തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഔട്ട്‌ലറ്റിലേക്ക് സിനിമ നടന്മാരൊക്കെ വരുന്നു. പിന്നീടാണ് തങ്ങള്‍ക്ക പറ്റിയ അമളി അവര്‍ക്ക് മനസിലായത്.

പാതിരപ്പള്ളി ജംഗ്ഷനില്‍ ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരത്തിനായി ആണ് സെറ്റ് ഇട്ടത്.

പൂട്ടിക്കിടന്ന കട നല്ല ഒന്നാന്തരം ബിവറേജ് ആക്കി മാറ്റി. പാവം കുടിയന്മാരെ കുറ്റം പറയാന്‍ പറ്റില്ല.

പിന്നെ പതുക്കെ കുറെ പേര്‍ അവിടെ നിന്നും സ്ഥലംവിട്ടു , നിന്നവര്‍ക്ക് സിനിമയില്‍ തല കാണിക്കാനും പറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News