“സ്‌കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ ഓടേണ്ട” , ടിപ്പര്‍ ലോറികളുടെ അമിത വേഗതക്ക് അറുതി വരുത്തി പെണ്‍കരുത്ത്

ടിപ്പര്‍ ലോറികളുടെ അമിത വേഗത എന്നും വിമര്‍ശിക്കപ്പെടുന്ന ഒന്നാണ്. ടിപ്പര്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കണക്ക് വളരെ വലുതും ആണ്.

സ്‌കൂള്‍ കുട്ടികള്‍ അമിതമായി ടിപ്പര്‍ അപകടത്തില്‍ അകപ്പെടുന്നത് ശ്രദ്ധയില്‍പെട്ടാണ് രാവിലെ പത്ത് മണി കഴിയാതെ ടിപ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന നിയമം കൊണ്ടു വന്നത്.

പക്ഷേ ഈ നിയമം പല സ്ഥലങ്ങളിലും കാറ്റില്‍ പറത്തിയാണ് ഇവരുടെ സഞ്ചാരം. കഴിഞ്ഞ ദിവസം സഹികെട്ട് കുറച്ച് സ്‌കൂള്‍ പെണ്‍കുട്ടികള്‍ തന്നെ ഇതിന് അറുതി വരുത്താന്‍ ഇറങ്ങി പുറപ്പെട്ടു.

Image may contain: outdoor

പാലിശ്ശേരി ഗവ.ഹൈസ്‌കൂളിലെ മിടുക്കി കുട്ടികള്‍ ആണ് കാരമറ്റം റൂട്ടില്‍ സ്‌കൂള്‍ സമയത്ത് ഓടിയ ടിപ്പറുകള്‍ തടഞ്ഞത്. അവരുടെ ഈ ധൈര്യത്തിന് കയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

Image may contain: 2 people, people smiling, outdoor

പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, മറ്റ് ഭരണസംവിധാനങ്ങള്‍ എന്നിവയെ നോക്കുകുത്തിയാക്കി സ്‌കൂള്‍ സമയത്ത് അപായകരമായ രീതിയില്‍ ഓടിയ ടിപ്പര്‍ ലോറികളെ ആണിര്‍ മെരുക്കാന്‍ തീരുമാനിച്ചത്.

Image may contain: outdoor

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News