സാംസ്കാരിക നായകരെ അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ ശൈലി പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല: കോടിയേരി ബാലകൃഷ്ണന്‍

കേരള സാഹിത്യ അക്കാദമി ആസ്ഥാനത്തേയ്‌ക്ക്‌ അതിക്രമിച്ചു കയറി മലയാളത്തിന്റെ സാംസ്‌കാരിക വ്യക്തിത്വങ്ങളെ അധിഷേപിക്കാനും, അസഭ്യം പറയാനും മുതിര്‍ന്ന കോണ്‍ഗ്രസ്സ്‌ രാഷ്ട്രീയ ശൈലി പുരോഗമന സമൂഹത്തിന്‌ ചേര്‍ന്നതല്ലെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

കാസര്‍കോഡ്‌ സംഭവത്തെ കേരളത്തിലെ പുരോഗന സമൂഹം ഒറ്റക്കെട്ടായി അപലപിച്ചതും പ്രതിഷേധിച്ചതുമാണ്‌. എന്നിട്ടും പ്രകോപനമുണ്ടാക്കുകയെന്ന ദുരുദ്ദേശത്തോടെയാണ്‌ കോണ്‍ഗ്രസ്സിന്റെ സാഹിത്യ അക്കാദമി അതിക്രമം.

സാംസ്‌കാരിക പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും വായനശാലകളും ഗ്രന്ഥശാലകളും തീയിട്ടും, തകര്‍ത്തും എന്ത്‌ സന്ദേശമാണ്‌ കോണ്‍ഗ്രസ്സ്‌ സമൂഹത്തിന്‌ നല്‍കുന്നതെന്ന്‌ ആലോചിക്കണം.

ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും ധബോല്‍ക്കറേയും ഗോവിന്ദ പന്‍സാരെയേയും ഇല്ലാതാക്കിയ സംഘപരിവാര്‍ ഫാസിസ്റ്റ്‌ രീതി കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ പിന്തുടരുന്നത്‌ ഭൂഷണമല്ലെന്നും കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News