കേരള മീഡിയ അക്കാഡമിയുടെ മാധ്യമ ചരിത്ര യാത്ര ആരംഭിച്ചു

മാദ്ധ്യമ വിദ്യാർത്ഥികളുമായി കേരള മീഡിയ അക്കാഡമി നടത്തുന്ന മാധ്യമ ചരിത്ര യാത്ര ആരംഭിച്ചു.

സ്വദേശഭിമാനി രാമകൃഷ്ണപിള്ളയുടെ നെയ്യാറ്റിൻകരയിലെ ജന്മഗൃഹം മുതൽ തലശ്ശേരി ഇല്ലിക്കുന്ന് ഗുണ്ടർട്ട് ഭവനം വരെയാണ് ചരിത്ര യാത്ര നടത്തുന്നത്.യാത്ര സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കേര‍ള പത്രപ്രവർത്തക യൂണിയനും പി ആർ ഡിയുമായി സഹകരിച്ചാണ് മീഡിയ അക്കാദമി മാധ്യമ ചരിത്രയാത്ര സംഘടിപ്പിച്ചത്.

സ്വദേശഭിമാനി രാമകൃഷ്ണപിള്ളയുടെ നെയ്യാറ്റിൻകരയിലെ ജന്മഗൃഹം മുതൽ ആദ്യം മലയാള പത്രം പിറന്ന് വീണ തലശ്ശേരി ഇല്ലിക്കുന്ന് ഗുണ്ടർട്ട് ഭവനം വരെയാണ് ചരിത്ര യാത്ര നടക്കുന്നത്.

പരിപാടി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ശബ്ദിക്കാൻ സ്വതന്ത്ര്യമുള്ള സമൂഹത്തിന്റെ അടിത്തറയാണ് മാധ്യമങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകരും മാധ്യമ വിദ്യാർത്ഥികളുമാണ് യാത്രയിൽ പങ്കെടുക്കുന്നത്.സാധുജനപരിപാലനി പത്രം നടത്തിയിരുന്ന അയ്യങ്കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരിലെത്തി യാത്രാഗംങ്ങൾ ആദരവ് സമർപ്പിക്കും.

തുടർന്ന് വക്കത്തെത്തി സ്വദേശാഭിമാനി പത്രത്തിന്‍റെ ഉടമയായിരുന്ന വക്കം അബ്ദുൾഖാദർ മൗലവിയേയും കായിക്കരയിലെത്തി വിവേകോദയംപത്രം നടത്തിയിരുന്ന കുമാരനാശാനേയും അനുസ്മരിക്കും.

ശേഷം മാർച്ച് ഒന്നിന് മാധ്യമ ചരിത്ര യാത്ര അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here