സ്‌കാനര്‍ മെഷീനിനുള്ളില്‍ അഞ്ച് വയസുകാരി; വീഡിയോ വൈറല്‍

ചൈനയിലാണ് സംഭവം. ബാഗേജുകള്‍ പരിശോധിക്കുന്ന സ്‌കാനര്‍ മെഷീനില്‍ അഞ്ച് വയസുകാരി ഓടിക്കയറുന്നു. ഞെട്ടിനില്‍ക്കുന്ന മറ്റു യാത്രക്കാര്‍.

മാതാപിതാക്കള്‍ യാത്രാടിക്കറ്റ് പരിശോധനയ്ക്ക് പോയതിനിടെയാണ് പെണ്‍കുട്ടി സംഗതി ഒപ്പിച്ചത്. സെക്യൂരിറ്റി ക്യാമറകള്‍ പകര്‍ത്തിയ വീഡിയോയില്‍ അഞ്ചുവയസുകാരി എക്സ്റേ മെഷീനിനുള്ളില്‍ ചാടിക്കയറുന്നതും തടയുന്നതിന് മുമ്പ് തന്നെ സ്‌കാനറിന്റെ മറുവശത്ത് എത്തുന്നതും കാണാം.

ബാഗേജുകള്‍ മെഷീനില്‍ നീങ്ങുന്ന കാഴ്ച കണ്ട കൗതുകത്തിലാവണം കുട്ടി ഇങ്ങനെ ചെയ്തതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാഗേജുകള്‍ പരിശോധിക്കുന്ന എക്സ്റേ മെഷീനുകള്‍ പുറത്തു വിടുന്ന വികിരണം 1 മില്ലിറാഡോ അതിന് താഴെയോ ഉള്ള അളവിലാണെന്നും അപകടകരമല്ലെന്നും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News