പൊരുതാനൊരുങ്ങിയിറങ്ങി, വിജയം കണ്ട് തന്നെ മടക്കം; സിഇടി കോളേജ് വിദ്യാര്‍ത്ഥികളുടെ സമരം വിജയം

തിരുവനന്തപുരം: തിരുവനന്തപുരം സിഇടി എഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ 6.30 ന് ഹോസ്റ്റലില്‍ കയറണമെന്ന് ഉത്തരവിറക്കിയ പ്രിന്‍സിപ്പല്‍ ഡോ. ജിജിള സിവി യുടെ നടപടിവിദ്യാര്‍ഥികളുടെ സംയുക്ത പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

ഉത്തരവ് നിലനിന്നതിനാല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കുന്ന കോളേജിന്റെ കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്കു ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

തുടര്‍ന്ന് ലിംഗ സമത്വം നിഷേധിക്കുന്നതിനെതിരെ പെണ്‍കുട്ടികള്‍ രാപ്പകല്‍ സമരത്തിനിറങ്ങുകയായിരുന്നു. മൂന്നു ദിവസമായി നടന്ന സമരത്തില്‍ ഹോസ്റ്റല്‍ കുട്ടികളോടൊപ്പം എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും സമരം പ്രഖ്യാപിച്ചിരുന്നു.

ഇന്നു രാവിലെ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ ഡോ. ഉഷാ ടൈറ്റസ് പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനികളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവുകയായിരുന്നു|

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News