ദില്ലി ഐഐടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൻ ടെക്നോളജി ലാബ് കൊച്ചിയിൽ ആരംഭിച്ചു

ദില്ലി ഐഐടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൻ ടെക്നോളജി ലാബ് കൊച്ചി കടവന്ത്രയിൽ ആരംഭിച്ചു . സൈബർ സെക്യൂരിറ്റി , എത്തിക്കൽ ഹാക്കിങ് ലെ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം ആപ്പിൻ ടെക്നോളജി ലാബ് ദേശാഭിമാനി ചീഫ് എഡിറ്റർ ശ്രീ പി രാജീവ ഉദ്ഘാടനം നിർവ്വഹിച്ചു.

സൈബർ സെക്യൂരിറ്റി ലാബ് ഉദ്ഘാടനം സിനിമ താരം വിനയ് ഫോർട്ട് നിർവ്വഹിച്ചു. ചടങ്ങിൽ സിനിമ താരങ്ങളായ, നീരജ് മാധവ് ,സുധീർ റിപ്പോർട്ടർ ചാനൽ ന്യൂസ് എഡിറ്റർ അഭിലാഷ് മോഹനൻ കൊച്ചി കോർപറേഷൻ സ്റ്റാന്റിംഗ് കൌൺസിൽ ചെയർപേഴ്സൺ ഡോ .പൂർണിമ നാരായണൻ ആപ്പിന് ടെക്നോളജി ലാബ് റീജിയണൽ ഡയറക്ടർ സുബാഷ് ബാബു പി കെ ഗിന്നസ് ജേതാവ് ചാൾസൺ തുടങ്ങിയവർ പങ്കെടുത്തു.

സൈബർ സെക്യൂരിറ്റി,എത്തിക്കൽ ഹാക്കിങ് എന്നീ വിഷയത്തിൽ വിദ്യാർത്ഥികൾക്ക് നൂറ് ശതമാനം ജോലിസാധ്യത ഉള്ള ഡിപ്ലോമ കോ‍ഴ്സ് സ്ഥാപനം നൽകുന്നുണ്ട്.

വിദേശ അംഗീകാരമുള്ള ഏഷ്യയിലെ അഞ്ചാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും മികച്ച സൈബർ സെക്യൂരിറ്റി കമ്പനിയാണ് കൊച്ചി കടവന്ത്രയിൽ പ്രവർത്തനം ആരംഭിച്ച ആപ്പിൻ ടെക്നോളജി ലാബ്.

പാർലമെന്റ് ഹൗസ്, രാഷ്ട്രപതി ഭവൻ, ഡിഫെൻസ് , എയർപോർട്ട് അതോറിറ്റി തുടങ്ങിയ 1200 ഓളം സര്ക്കാര്, സര്ക്കാറിതര സ്ഥാപനങ്ങൾക്ക് സഹായം നൽകുന്നത് ആപ്പിൻ ടെക്നോളജിയാണ്.

സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന ആധുനിക സാഹചര്യത്തിൽ കുറ്റകൃത്യങ്ങൾ തടയാൻ മികച്ച രീതിയിലുള്ള പരിശീലനവും അതുപോലെ കേരളത്തിലെ വിദ്യാർത്ഥികളെ സൈബർ മേഖലയിൽ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും അതിനെ എങ്ങനെ ഒക്കെ തടയാം എന്നുള്ളതിനെകുറിച്ചെല്ലാം ബോധവാന്മാരാക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്യവും ആപ്പിൻ ടെക്നോളജി ലാബ് നിർവഹിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News