ജെയ്ഷ് മൊഹമ്മദിനെ തള്ളി പറഞ്ഞ് ചൈന; യു എന്‍ പ്രമേയത്തില്‍ ചെെന ഒപ്പ് വച്ചു

പാകിസ്ഥാൻ ഭീകര സഘടനയായ ജെയ്ഷ് മൊഹമ്മദിനെ തള്ളി പറഞ്ഞു ചൈനയും.

ഇതാദ്യയുമായി ജെയ്ഷ് മൊഹമ്മദിനെ പേരെടുത്തു പറഞ്ഞു വിമർശിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗൺസിൽ പ്രമേയം ചൈന ഒപ്പ് വച്ചു.

“പാകിസ്ഥാൻ കേന്ദ്രികരിച്ചു പ്രവൃത്തിക്കുന്ന ജെയ്ഷ് മൊഹമ്മദ് നടത്തിയ പുൽവാമ സ്‌ഫോടനത്തെ അപലപിക്കുന്നു ” – എന്ന പ്രമേയത്തിലാണ് ചൈന ഒപ്പ് വച്ചത്.

ജെയ്ഷ് മൊഹമ്മദ് തലവൻ മസ്ദൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തെ ശക്തമായി എതിർക്കുന്ന രാജ്യമാണ് ചൈന.

2009, 2016, 2017 വർഷങ്ങളിൽ മസ്ദൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾ ചൈനയുടെ എതിർപ്പ് കാരണം തള്ളിപ്പോയിരുന്നു.

അമേരിക്കയുടേയും,ബ്രിട്ടന്‍ന്റേയും പിന്തുണയോടെ ഫ്രാന്‍സാണ് സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ പുല്‍വാമ സ്‌ഫോടനനത്തെ അപലബിച്ച് പ്രമേയം കൊണ്ട് വന്നത്.

ശക്തമായ ഭാഷയില്‍ സ്‌ഫോടനത്തെ അപലബിക്കുന്ന പ്രമേയം പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ജയിഷ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങളെ അപലബിക്കുന്നതായി വ്യക്തമാക്കുന്നു.

അത്യന്തം ഹീനവും മൃഗിയവുമാണ് പുല്‍വാമയില്‍ സംഭവിച്ചത്. തീവ്രവാദ പ്രവര്‍ത്തനത്തെ നേരിടാന്‍ ഇന്ത്യക്ക് എല്ലാ രാജ്യങ്ങളും സഹായിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സ്ഥിരാ അംഗങ്ങളും അല്ലാത്തവരുമായ എല്ലാ രാഷ്ട്രങ്ങളും ഏകകണ്ഠമായി പ്രമേയം പാസാക്കി.

തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ പേരോ ജയിഷ മുഹമ്മദിനെയോ പരാമര്‍ശിക്കുന്ന പ്രമേയങ്ങളെ എതിര്‍ക്കുന്ന ചൈനയും നിലപാട് മാറ്റി ഇന്ത്യയ്ക്ക് അനുകൂലമായി പ്രമേയത്തെ പിന്താങ്ങി.

ചൈനയുടെ നിലപാട് മാറ്റം പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. ജയിഷ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തോട് ചൈന അനുകൂലമായി പ്രതികരിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News