നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം ഇന്ന് പുലർച്ചേ മുന്ന് കേസുകളിലായി ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി .
ആകെ മൂന്നേമുക്കാൽ കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. രണ്ടരക്കിലോ സ്വർണ്ണം ഇൻറർനാഷണൽ അറൈവൽ ടെർമിനലിലെ സ്ത്രീകൾക്കുള്ള ശുചി മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്ന് ഒര കിലോ സ്വർണ്ണം പിടിച്ചെടുത്തു. പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.
മൂന്നാമത്തെ സംഭവത്തിൽ കാൽ കിലോ സ്വർണ്ണം തൊടുപുഴ സ്വദേശി നിന്നും പിടിച്ചു. ആകെ മൂന്നേമുക്കാൽ കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here