വടക്കൻ മേഖലാ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ

കാനം രാജേന്ദ്രൻ നയിക്കുന്ന എൽ ഡി എഫ് വടക്കൻ മേഖലാ ജാഥ ഇന്നും കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും.

നാദാപുരം കല്ലാച്ചിയിൽ നിന്നാരംഭിക്കുന്ന കേരള സംരക്ഷണ യാത്ര വൈകീട്ട് കൊയിലാണ്ടിയിൽ രണ്ടാം ദിവസത്തെ പര്യടനം അവസാനിപ്പിക്കും. ആവേശകരമായ സ്വീകരണമാണ് ജില്ലയിൽ ജാഥയ്ക്ക് ലഭിക്കുന്നത്.

വടക്കൻ മേഖലാ കേരള സംരക്ഷണ യാത്ര ഇന്നും കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും. നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിലാണ് ആദ്യ സ്വീകരണം.

ഉച്ചകഴിഞ്ഞ് ആയഞ്ചേരി, വടകര എന്നിവിടങ്ങളിലെ സ്വീകരണ ശേഷം രണ്ടാം ദിവസത്തെ യാത്ര കൊയിലാണ്ടിയിൽ സമാപിക്കും. ശനിയാഴ്ചയും കോഴിക്കോട് ജില്ലയിലാണ് ജാഥ പര്യടനം നടത്തുക.

ആദ്യദിനം കോഴിക്കോട് ജില്ലയിൽ ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ലഭിച്ചത്. സ്വീകരണ കേന്ദ്രങ്ങളിലെ സ്ത്രീ പങ്കാളിത്തം ശ്രദ്ധേയമായി.

ജാഥാ ലീഡർ കാനം രാജേന്ദ്രനൊപ്പം ജാഥാ അംഗങ്ങളായ എം വി ഗോവിന്ദൻ മാസ്റ്റർ, സി കെ നാണു എം എൽ എ, ഷെയ്ക്ക് പി ഹാരിസ്, അഡ്വ. ബാബു കാർത്തികേയൻ, എ പി അബ്ദുൾ വഹാബ്, സി ആർ വത്സലൻ, പി വസന്തം, ഷാജി കടമല, അഡ്വ. എ ജെ ജോസഫ്, നജീബ് പാലക്കണ്ടി എന്നിവരും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News