പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ തീപ്പിടുത്തം

മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീപ്പിടുത്തം. ആളപായമില്ല. ജനറേറ്റർ റൂമിനോട് ചേർന്നാണ് തീ പടർന്നത്.

ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ആശുപത്രി കെട്ടിടത്തിൽ നിന്ന് രോഗികളെയും കൂട്ടിരുപ്പുകാരെയും ഒഴിപ്പിച്ചു.

കനത്ത പുകയിൽ രോഗികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത് ആശങ്ക പരത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്.

ജനറേറ്റർ വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്ന് ദൃക്സ്സാക്ഷികൾ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here