ഓപ്പറേഷൻ തണ്ടറിന് പിന്നാലെ വിജിലൻസിന്റെ “ഓപ്പറേഷൻ ബഗീര”

സംസ്ഥാനത്തെ വനം വകുപ്പിന്റെ തടി ഡിപ്പോകളിലും ചന്ദന ഡിപ്പോകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന നടക്കുന്നു.

സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പിന്റെ 28 തടി ഡിപ്പോകളിലും ചന്ദന ഡിപ്പോകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന നടക്കുന്നു.

തടി ലേലം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നടക്കുന്ന അഴിമതി സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ ശ്രീ.ബി.എസ്.മുഹമ്മദ് യാസിൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് “ഓപ്പറേഷൻ ബഗീര” നടത്തുന്നത്.

തടി ലേലം ചെയ്യുന്ന വനം വകുപ്പിലെ ഉദ്യോഗസ്ഥരും കച്ചവടക്കാരുമായി നിയമ വിരുദ്ധ ഇടപാടുകൾ നടക്കുന്നതായും അത് വഴി സാധാരണക്കാർക്ക് ന്യായ വിലയിൽ തടി ലഭിക്കാത്തതായും, കേട് വരാത്ത തടികൾ കേട് വന്നതായി കാണിച്ച് ലേലം നടത്തുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ആയതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ മിന്നൽ പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News