”അങ്ങനെയൊന്നും തകര്‍ക്കാവുന്നതല്ല ഈ പ്രസ്ഥാനം; അവരുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സിപിഐഎം”

കാസര്‍ഗോഡ്: ആരുടെയെങ്കിലും നാവിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സിപിഐഎം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ധമായ വിരോധം വച്ചുപുലര്‍ത്തുന്നവരുടെ പ്രീണനം ഒരുകാലത്തും പാര്‍ട്ടി ആഗ്രഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടത് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാലും മാധ്യമങ്ങള്‍ കാര്യമാക്കാത സ്ഥിതിയാണ്. ജനാധിപത്യത്തിന്റെ കാവലാള്‍ ആകേണ്ടവരാണ് മാധ്യമങ്ങള്‍. ഇത്തരം നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിനുനേരെ നിരവധി അക്രമങ്ങളുണ്ടായിട്ടുണ്ട്. കൂടുതലും കോണ്‍ഗ്രസായിരുന്നു പ്രതിസ്ഥാനത്ത്. ഇതൊന്നും കാര്യമാക്കാതെ മാധ്യമങ്ങള്‍ സിപിഐഎമ്മിനുനേരെ അക്രമം നടത്തുന്ന അക്രമികളെ ദേവദൂതന്മാരായി ചിത്രീകരിക്കാറുണ്ട്.

അതുകൊണ്ട് പാര്‍ടിയെ തകര്‍ക്കാമെന്നാണ് വിചാരം. അങ്ങനെയൊന്നും തകര്‍ക്കാവുന്നതല്ല ഈ പ്രസ്ഥാനമെന്ന് മനസിലാക്കണം. അവരുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സിപിഐഎം. ജനങ്ങളെയാണ് പാര്‍ട്ടി യജമാനന്മാരായി കാണുന്നത്. അന്ധമായ വിരോധം വച്ചുപുലര്‍ത്തുന്നവരുടെ പ്രീണനം ഒരുകാലത്തും പാര്‍ട്ടി ആഗ്രഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമായതാണ്. വീണ്ടുവിചാരമില്ലാതെ നടത്തിയ പ്രവര്‍ത്തനമാണ് നല്ലനിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം ഒരുക്കിയത്. ഒരുരീതിയിലും ന്യായീകരിക്കാന്‍ കഴിയാത്തതതാണ് കൊലപാതകം.

തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല. അതിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആ ദിവസംതന്നെ എതിര്‍ത്തിട്ടുണ്ട്. അത് സിപിഐഎം ഇത്തരം കാര്യങ്ങളെ എങ്ങനെ കാണുന്നുവെന്നതിന് തെളിവാണ്. ഹീനമായ കുറ്റം ചെയ്തവര്‍ക്കെതിരെ കൃത്യമായ ശിക്ഷാ നടപടി ഉണ്ടാകും. അതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍തന്നെ നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News