ഇറക്കുമതി ചുങ്കം ഉയര്‍ത്തണമെന്ന പ്രേമചന്ദ്രന്‍റെയും കൂട്ടരുടേയും അ‍വശ്യം കശുവണ്ടി രംഗത്തെ ട്രേഡര്‍മാരെ ഒ‍ഴിവാക്കാന്‍: മേ‍ഴ്സിക്കുട്ടിയമ്മ

കശുവണ്ടി രംഗത്ത് ട്രേഡർമാരെ ഒഴിവാക്കാൻ പ്രേമചന്ദ്രനും കൂട്ടരും കണ്ടെത്തിയ കുറുക്ക് വഴിയാണ് 9 % ത്തിലേക്ക് ഇറക്കുമതി ചുങ്കം ഉയർത്തണമെന്ന ആവശ്യമെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ.

പ്രേമചന്ദ്രനും ചില ഉടമകളും ട്രേഡർമാരെ ഒഴിവാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമാണ് കശുവണ്ടി മേഖലയുടെ ഇറക്കുമതി ചുങ്കം 9 % വർദ്ധനവിന് വഴിവെച്ചത് ഇതാണ് മേഖലയുടെ തകർച്ചയ്ക്കു കാരണം.

252 കോടിരൂപയാണ് കോർപ്പറേഷന് മാത്രം 1000 ദിനങളിൽ സംസ്ഥാന സർക്കാർ നൽകിയത്. കാഷ്യുകോർപ്പറേഷന്റെ 20 ഫാക്ടറികളുടെ നവീകരണം പൂർത്തിയായി.

15 വരെയുള്ള ഗ്രാറ്റുവിറ്റി കുടിശ്ശിക വരുന്ന ഏപ്രിലിൽ 2 കുടിശ്ശികൂടി നൽകുന്നതോടെ യാഥാർത്ഥ്യമാകും. തുടർച്ചയായി തൊഴിൽ വേണമെന്ന തൊഴിലാളി സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. മിനിമം 200 തൊഴിൽ ദിനങൾ നൽകും.

3000 ഠൺ തോട്ടണ്ടി കാഷ്യുബോർഡ് വഴി സംഭരിച്ചു.3000 ഠൺ തോട്ടണ്ടി മാർച്ച 10 നകം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കടുത്ത മത്സരത്തിലൂടെ കൂടുതൽ ക്വാണ്ടിറ്റി തോട്ടണ്ടി ഐവർകോസ്റ്റിൽ നിന്നു വാങും.

മിനിമം കൂലി നൽകിയാൽ നഷ്ടത്തിലാകുമെന്ന സ്വകാര്യ മുതലാളിമാരുടെ വാദത്തിന് ബദലായി പൊതുമേഖലയിൽ മിനിമം കൂലി നൽകി ലാഭത്തിൽ നടത്താൻ കഴിയുമെന്ന് കാട്ടി കൊടുക്കും.

1000 ദിനങൾക്കുള്ളിൽ 6 പ്രാവശ്യം പ്രശ്ന പരിഹാരത്തിന് യോഗങൾ വിളിച്ചു. സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകളുടെ വായ്പയുടെ പലിശ സർക്കാർ കൊടുക്കും. 24 ഫാക്ടറികൾക്ക് ഈ മാസം തന്നെ വായ്പ അനുവധിക്കുമെന്ന് ബാങ്കേഴ്സ് കമ്മിറ്റി അറിയിച്ചതായി മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News