പുല്‍വാമ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ യുദ്ധമുണ്ടാകുമെന്ന് സൂചന നല്‍കി രാജ്നാഥ് സിങ്ങ്

പുല്‍വാമ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ യുദ്ധമുണ്ടാകുമെന്ന് പരോക്ഷ സൂചന നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്. അതിര്‍ത്തി കടന്നുള്ള സൈനീക നടപടി തള്ളി കളയാനാകില്ലെന്ന് രാജ്നാഥ് സിങ്ങ് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. അതേ സമയം സജ്ഞരായിരിക്കാന്‍ പാക്കിസ്ഥാന്‍ ആര്‍മിയ്ക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ദേശം നല്‍കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യാ-പാക്ക് ബന്ധം കൂടുതല്‍ വഷളാക്കുന്നു.കഴിഞ്ഞ ദിവസം ചേര്‍ന്ന പാക്കിസ്താന്‍ സുരക്ഷ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സൈന്യത്തോട് ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയതായി അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കാനും അനുമതി നല്‍കി. അതിര്‍ത്തി മേഖലയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രത സന്ദേശം നല്‍കിയിട്ടുണ്ട്.

അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനത്തിന് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്ന തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സൈനീക നടപടി തള്ളി കളയാനാകില്ലെന്ന് ദില്ലിയില്‍ ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് വ്യക്തമാക്കി.

കാശ്മീരിലെ അതിര്‍ത്തി മേഖലയില്‍ ഇന്നും തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റ് മുട്ടി. ബാരമുള്ള ജില്ലയിലെ വാര്‍പൊറ മേഖലയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച തീവ്രവാദികള്‍ക്ക് നേരെ സൈന്യം നിറയൊഴിച്ചു. ഏറ്റ് മുട്ടല്‍ മണിക്കൂറോളം നീണ്ട് നിന്നും.

അതേ സമയം ഉത്തര്‍പ്രദേശില്‍ ജയിശ മുഹമ്മദിന് വേണ്ടി റിക്രൂട്ട്മെന്റ് നടത്തുകയായിരുന്നവരെ അറസ്റ്റ് ചെയ്തെന്ന് സംസ്ഥാന ഡിജിപി ഒപി സിങ് അറിയിച്ചു.ആയുധങ്ങളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു.കൂടുതല്‍ അന്വേഷണം പൂരോഗമിക്കുകയാണന്നും ഡിജിപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News