വിപണി കൈയടക്കാനൊരുങ്ങി ഹോണര്‍. ഫോണുകള്‍ക്ക് പുറമേ ആദ്യ സ്മാര്‍ട്ട് വാച്ചായ ഹോണര്‍ വാച്ച് മാജിക് കമ്പനി കഴിഞ്ഞ മാസം അവതരിപ്പിച്ചു.
1.2 ഇഞ്ച് എച്ച്.ഡി ആമലോഡ് ഡിസ്പ്ലെയാണ് വാച്ചിനുള്ളത്. 178 എം.എ.എച്ച് ആണ് ബാറ്ററി, ഫുള്‍ചാര്‍ജില്‍ ഏഴ് ദിവസം വരെ ഉപകാരപ്പെടുത്താം. ഇന്ത്യയില്‍ ഇതുവരെ മോഡല്‍ ലഭ്യമായിട്ടില്ല.
പതിനായിരത്തിന് മുകളിലാണ് കമ്പനി സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന വില. ലാവ ബ്ലാക്ക് സ്പോര്‍ട്സ് വാരിയന്റിന് 13,999 രൂപയും മൂണ്‍ ലൈറ്റ് സില്‍വര്‍ വാരിയന്റിന് 14,999 രൂപയുമാണ്.
5എടിഎം വാര്‍ട്ടര്‍ റെസിസ്റ്റന്‍സ്, ജി.പി.എസ്, ബാരോമീറ്റര്‍, എന്‍.എഫ്.സി തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. ഫെബ്രുവരി 21 മുതല്‍ ആമസോണ്‍ വഴിയാണ് ഹോണര്‍ സ്മാര്‍ട്ട് വാച്ചിന്റെ വില്‍പ്പന. പ്രീമിയം മെറ്റലില്‍ ആണ് നിര്‍മ്മാണം. ഹൃദയമിടിപ്പ് അളക്കാനും മറ്റു ദൈനംദിന കാര്യങ്ങള്‍ക്കും ഉപകാരപ്പെടുന്ന സംവിധാനങ്ങള്‍ വാച്ചിലുണ്ട്.
Get real time update about this post categories directly on your device, subscribe now.