കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ജെറോം ഫെർണാണ്ടസിന്‍റെ ദൈവദാസ പദവി പ്രഖ്യാപനം 24ന് കൊല്ലത്ത് നടക്കും

തങ്കശേരി കത്തീഡ്രൽ ദേവാലയത്തിൽ വൈകുന്നേരം നാലിന് കൊല്ലം ബിഷപ് ഡോ. പോൾ ആന്‍റണി മുല്ലശേരി ജെറോം പിതാവിനെ ദൈവദാസനായി പ്രഖ്യാപിക്കും.

കൊല്ലം കോയിവിള തുപ്പാശ്ശേരി നിക്കോളാസ് ഫ്രാൻസിസ്കോ ദമ്പതിമാരുടെ മുന്നാമത്തെ പുത്രനായാണ് ജെറോം ഫെർണാണ്ടസിന്റെ ജനനം.1915 മേയ് 10 ന് കൊല്ലം സെന്റ് റഫേൽ മൈനർ സെമിനാരിയിൽ ചേർന്നു 1928 മാർച്ചിൽ ഗുരുപട്ടം സ്വീകരിച്ചു.

1937 ൽ അജപാലനത്തിന്റെ ചെങ്കോൽ ഏന്തി. പട്ടിണി,പാർപ്പിടംപ്രശ്നം,തൊഴിലില്ലായ്മ,ചൂഷണത്തിനുമെതിരെ പ്രവർത്തിച്ചുകൊണ്ട് കൊല്ലം രൂപതയെ നവോത്ഥാന പാതയിലേക്ക് നയിച്ചു.1978 മെയ് മാസം 14 ന് ജറോം തിരുമേനി രൂപതയോട് വിടപറഞ്ഞു.

കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ജെറോം ഫെർണാണ്ടസിന്‍റെ ദൈവദാസ പദവി പ്രഖ്യാപനം 24ന് കൊല്ലത്ത് നടക്കും. തങ്കശേരി കത്തീഡ്രൽ ദേവാലയത്തിൽ വൈകുന്നേരം നാലിന് കൊല്ലം ബിഷപ് ഡോ. പോൾ ആന്‍റണി മുല്ലശേരി ജെറോം പിതാവിനെ ദൈവദാസനായി പ്രഖ്യാപിക്കും.

കേരള കാത്തലിക് ബിഷപ് കോൺഗ്രസ് പ്രസിഡന്‍റും തിരുവനന്തപുരം അതിരൂപതാ അധ്യക്ഷനുമായ റവ.ഡോ.സൂസൈപാക്യത്തിന്‍റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ ചങ്ങനാശേരി അതിരൂപതാ മെത്രാപോലീത്ത ജോസഫ് മാർ പെരുന്തോട്ടം വചന പ്രഘോഷണം നടത്തും .

ദൈവദാസ പദവി പ്രഖ്യാപനത്തിന് മുന്നോടിയായി 23ന് രാവിലെ ഒന്പതിന് തങ്കശേരി ഇൻഫന്‍റ് ജീസസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ജീവിതങ്ങളും ദർശനവും എന്ന ശിൽപ്പശാല നടത്തും.

ശിൽപ്പശാലയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസിലർ ഡോ. സിറിയക് തോമസ് നിർവഹിക്കും. കൊല്ലം മെത്രാൻ റവ.ഡോ.പോൾ ആന്‍റണി മുല്ലശേരി അധ്യക്ഷത വഹിക്കും. ഫാ.ജോസ് സെബാസ്റ്റ്യൻ, ഫാ.ബിനു തോമസ് എന്നിവർ പ്രസംഗിക്കും.

തുടർന്ന് ജെറോം തിരുമേമനിയുടെ ജീവിത വിശുദ്ധി എന്ന വിഷയത്തിൽ മുൻ ബിഷപ് ഡോ.സ്റ്റാൻലി റോമൻ, വിദ്യാഭ്യാസ വിചക്ഷണനായ ജെറോം തിരുമേനി എന്ന വിഷയത്തിൽ മോൺ.ഫെർഡിനാന്‍റ് കായാവിൽ, ജെറോം തിരുമേനിയുടെ പ്രബോധനങ്ങൾ എന്ന വിഷയത്തിൽ ഫാ.റൊമാൻസ് ആന്‍റണിയും പ്രഭാഷണം നടത്തും.

പാനൽ ചർച്ചയിൽ റവ.ഡോ.ഷാജി ജർമൻ മോഡറേറ്ററായിരിക്കും. വിശുദ്ധിയുടെ സാക്ഷിമൊഴികൾ എന്ന വിഷയത്തിൽ റവ.ഡോ.ബൈജു ജൂലിയാൻ, വിശ്വാസ സംരക്ഷകനായ ജെറോം തിരുമേനി എന്ന വിഷയത്തിൽ ഫാ.ലാസർ‌ എസ്.പട്ടകടവ്, ജെറോം തിരുമേനിയും കരിസ്മാറ്റിക് പ്രസ്ഥാനവും എന്ന വിഷയത്തിൽ പ്രഫ.കോൺസ്റ്റന്‍റയിൻ, ജെറോം തിരുമേനിയും ചെറുപുഷ്പ സന്യാസിനി സമൂഹവും എന്ന വിഷയത്തിൽ റവ.മദർ ശാന്തി ആന്‍റണിയും പ്രസംഗിക്കും.

24ന് രാവിലെ ആറിന് ബിഷപ് ജെറോമിന്‍റെ ജന്മഗ്രാമമായ കോയിവിളയിൽ നിന്ന് തങ്കശേരിയിലെ കബറിടത്തിലേയ്ക്ക് കെസിവൈഎമ്മിന്‍റെ നേതൃത്വത്തിൽ നൂറുകണക്കിന് യുവതീ യുവാക്കൾ പദയാത്ര നടത്തും.

25ന് രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെ പിതാവിന്‍റെ കബറിടത്തിൽ നടത്തുന്ന പ്രാർഥനാ യജ്ഞത്തിൽ രൂപതയിലെ 3000 ബിസിസി ആനിമേറ്റേഴ്സ് അണിനിരക്കും.

26ന് രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ നൂറുകണക്കിന് സന്യസ്തർ പ്രാർഥനാ ശൃംഖല തീർക്കും. തുടർന്ന് കൊല്ലം ബിഷപ് ഡോ.പോൾ ആന്‍റണി മുല്ലശേരിയുടെ കാർമികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി അർപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News