സാഹിത്യ അക്കാദമിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമത്തിൽ പ്രതിഷേധം ശക്തമാകുന്നു.
യൂത്ത് കോൺഗ്രസ്സിന്റെ അപരിഷ്കൃത പ്രവൃത്തികൾക്കെതിരെ സാഹിത്യ അക്കാദമി പരിസരത്ത് പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അക്രമത്തെ അപലപിച്ച് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും നേരത്തെ രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ കേരള സാഹിത്യ അക്കാദമി ആസ്ഥാനത്തേക്ക് കടന്ന് കയറുകയും കേരളത്തിലെ മുഴുവൻ എഴുത്തുകാർക്കും കലാകാരന്മാർക്കും നേരെ അസഭ്യ വർഷമടക്കമുള്ള പ്രകടനം നടത്തിയതും.
കാസർകോട്ടെ കൊലപാതകത്തെ എഴുത്തുകാരും സാംസ്ക്കാരിക പ്രവർത്തകരും ഇതിനോടകം അപലപിച്ചു കഴിഞ്ഞിട്ടും, അതൊന്നും ശ്രദ്ധിക്കാതെ കേരള സാഹിത്യ അക്കാദമിയിൽ കടന്നു കയറി അപമാനകരമായ മുദ്രാവാക്യം മുഴക്കുകയും മലയാളികളുടെ അഭിമാനഭാജനങ്ങളായ എഴുത്തുകാരെയും കലാകാരന്മാരെയും അവഹേളിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് പേക്കൂത്തിൽ പുരോഗമന കലാസാഹിത്യ സംഘം സാഹിത്യ അക്കാദമി അങ്കണത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പ്രതിഷേധ യോഗം സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മാഷ് ഉത്ഘാടനം ചെയ്തു. കേരളീയ സമൂഹം ഒന്നടങ്കം അപലപിക്കേണ്ട ആക്രമണം ആണ് സാഹിത്യ അക്കാദമിക്ക് നേരെ നടന്നതെന്ന് വൈശാഖൻ മാഷ് പറഞ്ഞു.
അതേ സമയം യൂത്തു കോൺഗ്രസിന്റെ സാഹിത്യ അക്കാദമി ആക്രമണത്തിനെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ ഡാനിയലും സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ അടക്കം പത്തോളം പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
കേരള സാഹിത്യ അക്കാദമിക്കു നേര്‍ക്കു നടന്ന കയ്യേറ്റശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയനും CPIM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശക്തമായി അപലപിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.