റോയല്‍ എന്‍ഫീല്‍ഡിന്‍റെ ആരാധാക കരുത്ത് ഒന്നുകൂടി ഊട്ടിയുറപ്പിച്ച് പിവണിയില്‍ തരംഗമാവുകയാണ് പുതിയ ഇന്‍റര്‍സെപ്റ്ററും കോണ്ടിനെന്‍റല്‍ ജിടിയും.

കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ മോഡലുകള്‍ വില്‍പ്പനയ്‌ക്കെത്തി മൂന്ന് മാസങ്ങള്‍ക്കിപ്പുറം ആയിരം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടു. ആധുനിക പാരലല്‍ ട്വിന്‍ ബൈക്കുകളെന്ന വിശേഷണമാണ് ഇരു മോഡലുകളുടെയും പ്രത്യേകത.

നിലവില്‍ മൂന്നുമാസം വരെ കാത്തിരിക്കണം ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും ബുക്ക് ചെയ്താല്‍ കൈയ്യില്‍ കിട്ടാന്‍.

4,500 മുതല്‍ 5,000 യൂണിറ്റുകള്‍ വരെ പ്രതിമാസം പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം. നിലവില്‍ 2,000 മുതല്‍ 2,500 യൂണിറ്റുകളാണ് പുറത്തിരക്കുന്നത്.

ഇരു മോഡലുകളിലുമുള്ള 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഓയില്‍, എയര്‍ കൂളിംഗ് സംവിധാനങ്ങള്‍ എഞ്ചിനുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ ഗിയര്‍മാറ്റം അതിവേഗത്തിലാക്കും.

ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട സ്പ്രിങ്ങുള്ള ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഇരു മോഡലുകളിലും സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്. മുന്നില്‍ 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കും ബ്രേക്കിംഗിനായുണ്ട്.