കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയിൽ സ്റ്റേഡിയം ഗ്യാലറി തകർന്നു വീണ് 30 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.

പരിക്കേറ്റ 14 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. കടലുണ്ടി പഞ്ചായത്ത് ഗ്രൗണ്ടിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയാണ് തകർന്നത്.

പ്രാദേശിക ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്നതിനിടെയാണ് അപകടം. മരം കൊണ്ട് നിർമ്മിച്ച ഗ്യാലറിയിൽ ആയിരത്തിലധികം പേർ മത്സരം കാണാനായി എത്തിയിരുന്നു.