അജു-ദിലീപ്-മമ്ത കോംബോ വീണ്ടും; ഹിറ്റില്‍ അന്ന് 2 കണ്‍ട്രീസ്; ഇന്ന് ബാലന്‍ വക്കീല്‍

ഇത് ജനപ്രിയ നായകന്റെ ഗംഭീര തിരിച്ചുവരവ്.

ദിലീപ് എന്ന നടന്‍ എല്ലാ ഫാമിലി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ്. പ്രതിസന്ധികള്‍ തരണം ചെയ്ത് ദിലീപ് ഇപ്പോള്‍ സിനിമയില്‍ സജീവമാവാന്‍ ഒരുങ്ങിയിരിക്കുകയാണ്, ദിലീപിന്റെ ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന സിനിമ തിയേറ്ററില്‍ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്.

വിക്കന്‍ വക്കീലായി ദിലീപ് എത്തിയപ്പോള്‍ അപ്പുറവും ഇപ്പുറവും മംമ്ത മോഹന്‍ദാസും , അജു വര്‍ഗീസും ഒപ്പം തന്നെ ഉണ്ട്. ഈ മൂവര്‍ സംഘത്തിന്റെ കോംബോ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ളതാണ്, ഇവര്‍ ഒന്നിച്ചാല്‍ തിയേറ്ററില്‍പ്പിന്നെ ചിരിയുടെ പൊടിപൂരമായിരിക്കും.
2015 ഇവര്‍ ഒന്നിച്ച ‘ടു കണ്‍ട്രീസ്’ ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഇപ്പോഴിതാ ഇവര്‍ ഒന്നിച്ചെത്തിയപ്പോള്‍ തിയേറ്ററില്‍ ആരവാഘോഷമാണ്. ഇവര്‍ മുന്നുപേരുമുള്ള കെമിസ്ട്രി വീണ്ടും ഒന്നിക്കുമ്പോള്‍ തിയേറ്ററില്‍ കൂട്ട കൈയ്യടിയാണ്.

കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയേറ്ററില്‍ നിന്ന് കണ്ടിറങ്ങിയ ആരാധകര്‍ പറയുന്നു ഇവര്‍ ഇനിയും ഒരുമിച്ചുള്ള ചിത്രമാണ് വരണമെന്നാണ്. തങ്ങളുടെ കോമ്പിനേഷന്‍ ഹിറ്റ് ആയത്തിനു നന്ദി പറഞ്ഞു അജു വര്‍ഗീസ് 2015ളെയും പുതിയ ചിത്രത്തിലെയും സെല്‍ഫി പങ്കു വച്ച് നന്ദി പറഞ്ഞിട്ടുമുണ്ട്. അരികെ, മൈ ബോസ്, ടു കണ്‍ട്രീസ് എന്നീ സിനിമകള്‍ക്ക് ശേഷം ദിലീപ്-മംമ്ത മോഹന്‍ദാസ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’.

പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ കഥാപാത്രമാകുന്ന ചിത്രമാണിത്. ദിലീപിന്റെ നായികയായ മംമ്ത മോഹന്‍ദാസും തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ ദിലീപ് – ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News