
ട്രാഫിക്ക് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് സണ്ണി സില്‍ക്സ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ സണ്ണി ചാക്കൊ നിര്‍മ്മിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.നടന്‍ ഇന്ദ്രന്‍സാണ് വണ്‍ സെക്കന്‍റ് എന്ന ഹ്രസ്വ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.നിയമസഭാ മന്ദിരത്തിലെ മെംബേഴ്സ് ലോഞ്ചിലായിരുന്നു മോഹന്‍ സുരഭി സംവിധാനം ചെയ്ത വണ്‍ സെക്കന്‍റിന്‍റെ ആദ്യ പ്രദര്‍ശനം.
ഗതാഗത നിയമങ്ങള്‍ പാലിക്കാതെ അപകടത്തില്‍പ്പെടുന്ന ഇരു ചക്ര വാഹനയാത്രക്കാരുടെ അശ്രദ്ധയിലേക്കാണ് ‘വണ്‍ സെക്കന്‍റ്’ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.പ്രായപൂര്‍ത്തിയാകാത്ത ഒരു കൗമാരക്കാരന്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തെ മുന്‍നിര്‍ത്തി പൊതു സമൂഹത്തെയും കുടുംബങ്ങളെയും ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് ഈ ഹ്രസ്വചിത്രം.
സംസ്ഥാന അവാര്‍ഡ് ജേതാവുകൂടിയായ ഇന്ദ്രന്‍സാണ് കേന്ദകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി സില്‍ക്സ് ഉടമയും ഹ്രസ്വചിത്രത്തിന്‍റെ നിര്‍മ്മാതാവുമായ സണ്ണിചാക്കൊയും വണ്‍ സെക്കന്‍റില്‍ വേഷമിടുന്നുണ്ട്.
ചലച്ചിത്ര നിശ്ചല ഛായാഗ്രാഹകനായ മോഹന്‍ സുരഭി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം മന്ത്രിമാര്‍ക്കു മുന്‍പിലായിരുന്നു.നിയമ സഭാ മന്ദിരത്തിലെ മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.ചിത്രം യൂട്യൂബിലും റിലീസ് ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here