രഹസ്യ ചര്‍ച്ചകള്‍ക്കായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക് തലസ്ഥാനത്ത്; ചര്‍ച്ചയ്‌ക്കെത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അറിയാതെ

എഐസിസി ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ചുമതലക്കാരനുമായ മുകള്‍ വാസനിക് തലസ്ഥാനത്ത്. സ്ഥാനര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനാണ് മകുള്‍ വാസനിക് തലസ്ഥാനത്ത് എത്തിയത്. അതീവ രഹസ്യമായിട്ടാണ് മുകള്‍ വാസ്‌നിക് തിരുവനന്തപുരത്ത് എത്തിയത് എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു

അതീവ രഹസ്യമായിട്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക് തലസ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസിന്റെ ചുമതലക്കാരനായ വാസ്‌നിക്കിന്റെ വരവിനെ പറ്റി വളരെ ചുരുക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുല്ലപളളി രാമചന്ദ്രന്‍ എന്നീവര്‍ തലസ്ഥാനത്ത് ഇല്ലാതിരിക്കെയാണ് എഐസിസി ചുമതലക്കാരന്‍ തലസ്ഥാനത്ത് എത്തിയത് എന്നത് ശ്രദ്ധേയമാണ് .എന്നാല്‍ വരവില്‍ അസ്വഭാവികത ഇല്ലെന്നും , സ്ഥാനാര്‍ത്ഥികളെ ഉടന്‍ തീരുമാനിക്കുമെന്നും മുകള്‍ വാസ്‌നിക് പീപ്പിള്‍ ടിവിയോട് പറഞ്ഞു

സ്ഥാനര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതിനാണ് മുകള്‍ വാസ്‌നിക് തിരുവനന്തപുരത്ത് എത്തിയത്. ഇന്നും നാളെയും അദ്ദേഹം കേരളത്തില്‍ ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നാളെ കൊച്ചിയില്‍ വെച്ച് മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. നിലവിലുളള സിറ്റിംഗ് എംപിമാരെ മണ്ഡലം മാറ്റി മല്‍സരിപ്പിക്കുന്നതിനെ പറ്റി ചില ആലോചനകള്‍ മുറുകുന്നതിനിടെയാണ് എഐസിസി ചുമതലക്കാരന്‍ തിരുവനന്തപുരത്ത് എത്തിയെന്നതും ശ്രദ്ധേയമായി.

ചര്‍ച്ചയ്ക്കായി അതീവ രഹസ്യമായാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. കെപിസിസിയുടെ വാഹനം പോലും ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം എത്തിയത്. രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹത്തിനെത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇവിടെ എത്തിയതെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

എന്നാല്‍ പിന്നീട് അദ്ദേഹം തിരുവനന്തപുരത്തെത്തി ചെന്നിത്തലയുമായി ചര്‍ച്ച നടത്തുകയായിരുന്നു. അതേസമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ ജനയാത്രയില്‍ പങ്കെടുക്കാനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയതെന്നായിരുന്നു അദ്ദേഹം പീപ്പിള്‍ ടീവിയോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here