വനാവകാശത്തിലെ സുപ്രിം കോടതി വിധി; ആദിവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് എ.കെ ബാലന്‍

വനാവകാശത്തിലെ സുപ്രിം കോടതി വിധിയില്‍ സംസ്ഥാനത്തെ ആദിവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. വിധിയെ ഉപയോഗിച്ച് ആദിവാസികളെ വനത്തില്‍ നിന്നും ഇറക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍ക്കാര്‍ ശക്തമായി നേരിടും.

വിധി ബാധിക്കുന്ന 894 ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ബദല്‍ സൗകര്യമൊരുക്കാനാണ് സര്‍ക്കാര്‍ നീക്കം. മധുവിന്റെ കൊലപാതകത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിന്‍മാറിയെന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here