ഹര്‍ത്താലിന്‍റെ മറവില്‍ കൊള്ളയും തീവയ്പ്പും; കാസര്‍കോട് കോണ്‍ഗ്രസ് ഭീകരത നഷ്ടം മൂന്ന് കോടിയിലധികം

കാഞ്ഞങ്ങാട‌്: പെരിയയിൽ രണ്ട‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന‌് യുഡിഎഫ‌് കാസർകോട‌് ജില്ലയിൽ നടത്തിയ ഹർത്താലിൽ മൂന്ന‌് കോടിയിയിലധികം രൂപയുടെ നഷ്‌ടമുണ്ടായതായാണ‌് പ്രഥമിക കണക്ക‌്.

പെരിയയിലും കല്യോട്ടുമുണ്ടായ അക്രമത്തിൽ കോൺഗ്രസ‌് പ്രവർത്തകർക്കെതിരെ 24 കേസാണ‌് ബേക്കൽ പൊലീസ‌് രജിസ‌്റ്റർചെയ‌്തത‌്.

ജില്ലയിൽ ഹർത്താൽ ദിനത്തിലുണ്ടായ അക്രമസംഭവങ്ങളിൽ നാശനഷ്ടമുണ്ടായവർക്ക‌് യുഡിഎഫ‌് ജില്ലാ ചെയർമാൻ എം സി ഖമറുദ്ദീൻ, കൺവീനർ എ ഗോവിന്ദൻ നായർ എന്നിവരിൽനിന്ന‌് തുക ഈടാക്കി നൽകണമെന്നാണ‌് ഹൈക്കോടതി ഉത്തരവ‌്.

പെരിയയിലും കല്യോട്ടും വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ച ക്രിമിനലുകൾ കൊള്ളയും തീവയ‌്പ്പ‌ും നടത്തി. വ്യാപകമായി പൊതുമുതൽ നശിപ്പിച്ചു.കല്യോട്ടെ ശാസ‌്താ ഗംഗാധരന്റെ വീട‌് തകർത്ത‌് തീയിട്ട‌് 10 പവൻ സ്വർണം കവർന്നു.

45 ലക്ഷം രൂപയുടെ നാശനഷ്‌ടമാണ‌് ഉണ്ടായത‌്. തകർത്ത‌് തീയിട്ട ഓമനക്കുട്ടന്റെ വീടിന‌് 10 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. ഇവിടെനിന്ന‌് മൂന്ന‌് ലക്ഷം രൂപയും കവർന്നു.

കല്യോട്ടെ വ്യാപാരി വത്സരാജിന്റെ മലഞ്ചരക്കു കട കത്തിച്ച‌ു.ടിപ്പർ ലോറിയും ബൈക്കും അഗ്നിക്കിരയാക്കി. 80 ലക്ഷം രൂപയുടെ നഷ്‌ടമാണുണ്ടായത‌്.

ജയന്റെ കൂൾബാർ–- 15 ലക്ഷം, ഗംഗാധരന്റെ ഏച്ചിലടുക്കത്തെ ശാസ‌്താ ഫർണിച്ചർ ഷോപ്പ‌്–- ആറ‌് ലക്ഷം, പെരിയയിലെ ഗംഗാധരന്റെ കട–- മൂന്ന‌് ലക്ഷം, പെരിയയിലെ സന്തോഷിന്റെ പഴവർഗ കട –- 75000 രൂപ, പീതാംബരന്റെ കാർ–- അഞ്ച‌് ലക്ഷം രൂപ, പെരിയയിലെ വിജയന്റെ ഓട്ടോറിക്ഷ –-50,000, ബാബുവിന്റെ ബൈക്ക‌്–- 65000, തമ്പായിയമ്മയുടെ വീട‌്–- അഞ്ചുലക്ഷം, വിദ്യയുടെ വീട‌്–- ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ‌് നാശനഷ്ടത്തിന്റെ കണക്ക‌്.

പെരിയയിൽ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ‌് കത്തിച്ച‌് 50 ലക്ഷം രൂപയുടെയും കല്യോട്ടെ മുത്തുനായർ സ‌്മാരക മന്ദിരം തകർത്ത‌് 15 ലക്ഷം രൂപയുടെയും നഷ്ടമുണ്ടാക്കി. പെരിയ റെഡ‌്സ‌്റ്റാർ ക്ലബ്ബിന‌് മാത്രം നാലുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട‌്.

പെരിയ റെഡ‌്സ‌്റ്റാർ ക്ലബ‌്, ഇതിനകത്ത‌് പ്രവർത്തിക്കുന്ന എ കെ ജി ഗ്രന്ഥാലയത്തിലെ നാലായിരത്തിലധികം പുസ‌്തകങ്ങൾ, അലമാരകൾ എന്നിവയെല്ലാം അഗ്നിക്കിരയാക്കി.

15 ലക്ഷം രൂപയുടെ നഷ്ടമുണ്ട‌്. പെരിയയിലെ ദിനേശ‌് ബീഡി ബ്രാഞ്ച‌് കെട്ടിടവും പെരിയ വനിതാ സർവീസ‌് സഹകരണ സംഘവും തകർത്ത‌ു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here