300 കാറുകള്‍ കത്താന്‍ കാരണം ഒരു സിഗരറ്റ് കുറ്റി

ബംഗളൂരു: ബംഗളൂരുവിലുണ്ടായ തീപിടുത്തത്തില്‍ മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു.

ശനിയാഴ്ച രാവിലെ 11.55ഓടെയായിരുന്നു സംഭവം. എയ്റോ ഷോയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായത്.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും മുന്നൂറോളം കാറുകള്‍ കത്തിനശിച്ചതായും കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ജനറല്‍ എംഎന്‍ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.

യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപിടിച്ചത്. ഉണങ്ങിയ പുല്ലിലേക്ക് വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാകാം തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കാറ്റില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

അവധി ദിവസമായതിനാല്‍ നിരവധി ആളുകളാണ് എയ്റോ ഷോ കാണാനെത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News