നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഹ്രസ്വ ചിത്രം രാഗസൂത്ര; മികച്ച സൈക്കോ ത്രില്ലറെന്ന് സോഷ്യല്‍മീഡിയ

പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം എന്നിങ്ങനെ പല ഭാഗങ്ങളിലായി നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഹ്രസ്വ ചിത്രമാണ് രാഗസൂത്ര. സൈക്കോ ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് നമ്പൂതിരിയാണ്.കഥാംഭം മുതല്‍ കഥാന്ത്യം വരെ പ്രേക്ഷകരില്‍ സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ് രാഗസൂത്ര.

ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത് ദീപാങ്കുരനാണ്. തോമസ് ജേക്കബ്, ശ്രീലാല്‍ നമ്പൂതിരി, ബിജു നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്!. ജിജോ അബ്രഹാം ആണ് ഛായാഗ്രഹകന്‍.

2017ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളില്‍ രണ്ട് പുരസ്‌കാരങ്ങള്‍ ഈ ഹ്രസ്വചിത്രം ഇതിനോടകം നേടിക്ക!ഴിഞ്ഞിട്ടുണ്ട്. മികച്ച സൗണ്ട് എഞ്ചിനീയറായി എന്‍ ഹരികുമാറും സംഗീതത്തിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് ദീപാങ്കുരനും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലൊട്ടാകെ നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം നിരവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News