പ്രധാനമന്ത്രി കിസ്സാൻ സമ്മാൻ നിധിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ വൈക്കത്ത് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കും.

ഇതെ പരിപാടിയാണ് കണ്ണന്താനം സ്വന്തം നിലയ്ക്ക് നാളെ തിരുവനന്തപുരത്ത് നടത്താൻ തയ്യാറെടുക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിന്‍റെ പേരൂർക്കടയിലെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനും കണ്ണന്താനം സംസ്ഥാന സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്കൊണ്ടുള്ള ഒരു ഉദ്ഘാടന മാമാങ്കമാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കേരളത്തിൽ നടപ്പാക്കുന്നത്.

സംസ്ഥാന സർക്കാരിനെ അറിയിക്കാതെ, സർക്കാർ പ്രതിനിധികളെയും ഉൾപ്പെടുത്താതെയാണ് ഉദ്ഘാടന പ്രഹസനങ്ങൾ എന്നതും ശ്രദ്ധേയം.

സംസ്ഥാന സർക്കാരിന്‍റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി നാളെ പ്രധാനമന്ത്രി കിസ്സാൻ സമ്മാൻ നിധിയുടെ സംസ്ഥാന തല ഉദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനിൽകുമാർ വൈക്കത്ത് നിർവഹിക്കും.

ഇതെ പരിപാടിയാണ് സ്വന്തം നിലയ്ക്ക് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യാൻ തയ്യാറെടുക്കുന്നത്.

തിരുവനന്തപുരം ക‍ഴക്കുട്ടത്തെ സെൻട്രൽ ട്യൂബർ ക്രോപ്പ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധികളെ ഉൾപ്പെടുത്താതെയാണ് ഉദ്ഘാടനം നടത്താനൊരുന്നത്. ഇതെകുറിച്ച് സംസ്ഥാന കൃഷിവകുപ്പിനും അറിവില്ല.

സമാനമായ സാഹചര്യമാണ് പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിന്‍റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനവും നാളെ അൽഫോൺസ് കണ്ണന്താനം നിർവഹിക്കുന്നുണ്ട്.

സംസ്ഥാന സർക്കാരിന്‍റെ ഭൂമിയിൽ നിർമിക്കുന്ന മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പക്ഷെ സർക്കാരിന്‍റെ ഭാഗവും ജില്ലയിലെ മന്ത്രിയുമായ കടകംപള്ളിയെ ഉൾപ്പെടുത്തിയിട്ടില്ല.

തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് മാരത്തോൺ ഉദ്ഘാടനം കണ്ണന്താനം കേരളത്തിലുടനീളമായി നടത്തുന്നത്. പക്ഷെ സംസ്ഥാന സർക്കാരിനെ അറിയിക്കാതെയാണ് ഇ പ്രഹസനങ്ങൾ എന്നതും ശ്രദ്ധേയം.