
ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീനെ പരിചയപ്പെടുത്താനായി പ്രത്യേക ബോധവത്കരണ പരിപാടി. തിരുവനന്തപുരത്തെ 1209 പോളിംഗ് സ്റ്റേഷനിലും ഇന്ന് മുതല്‍ 2 വരെയാണ് ഡെമോ നടത്തുക. മാര്‍ച്ച് 2,3 തീയതികളില്‍ അതാത് പോളിങ്ങ് ബൂത്തുകളില്‍ വോട്ടര്‍ പട്ടിക പരിശോധിച്ച് തെറ്റുകള്‍ തിരുത്താനും അവസരമുണ്ടാകും.
ഇലക്ട്രോണിക് വോട്ടിംങ് മെഷീന്റെയും WPAT സംവിധാനത്തിന്റെയും വിശ്വാസ്യതയും കൃത്യതയും പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
ആദ്യം ഉദ്യോഗസ്ഥര്‍ മെഷീന്റെ പ്രവര്‍ത്തനം വോട്ടര്‍മാര്‍ക്ക് വിവരിച്ച് നല്‍കും. തുടര്‍ന്ന് 75 മിനിട്ട് നേരം വോട്ടര്‍മാര്‍ക്ക് അവസരമുണ്ടാകുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി പറഞ്ഞു.
ജില്ലയില്‍ 2715 പോളിഗ് സ്റ്റേഷനുകളിലായി 26, 54,470 വോട്ടര്‍മാരാണുള്ളത്. 13,95,804 സ്ത്രീകളും 12,58,625 പുരുഷന്മാരും. അന്തിമവോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പാക്കാനും ഇല്ലെങ്കില്‍ പേര് ചേര്‍ക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
കേരളമുടനീളമുള്ള 12,960 പോളിംഗ് സ്റ്റേഷനുകളിലെ 24,970 ബൂത്തുകളില്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി അന്തിമവോട്ടര്‍ പട്ടിക മാര്‍ച്ച് 2,3 ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം.
തെറ്റുകളും തിരുത്താം. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ സിവിജില്‍ എന്ന ആപ്പും തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോ,ഫോട്ടോ എന്നിവ ഈ ആപ്പില്‍ അപ്‌ലോഡ് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here